1.കാര്‍ഷിക സര്‍വകലാശാല ഇ – പഠന കേന്ദ്രം കൂണ്‍ കൃഷി എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ നാലാമത്തെ ബാച്ച് ഈ മാസം (ജനുവരി 28) 28 ന് തുടങ്ങുന്നു. ഒന്‍പത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കെ.എ.യു. MOOC പ്ലാറ്റ്‌ഫോമിലൂടെ പ്രയോജനപ്പെടുത്താവുന്നതാണ്. 20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്‌സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്.
ഈ കോഴ്‌സില്‍ ചേരുന്നതിന് ജനുവരി 27നകം www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജനുവരി 28 മുതല്‍ പ്രവേശനം എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐഡിയും പാസ്സ് വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്.
Thiruvananthapuram Palayam Safalyam Complex Municipal Corporation has reached Pera Krishi Bhavan for distribution of saplings. Farmers can buy it free of cost from Krishi Bhavan.
2. തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 28-ന് (28/01/22) രാവിലെ 10.മുതല്‍ 1.00 മണി വരെ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്സ് നടത്തുന്നു.
താല്പര്യമുള്ളവര്‍ വാട്‌സ്ആപ്പ് സന്ദേശം മുഖേന പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവങ്ങള്‍ക്ക് 9188522711 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
3. ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 1 മുതല്‍ 3 വരെ ക്ഷീര കര്‍ഷകരുടെ വരുമാന വര്‍ദ്ധനവിന് നൂതന സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തില്‍ മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളളവര്‍ ഈ മാസം 28-ന് (ജനുവരി 28) മുമ്പായി 0479-2449268, 2959268, 9447790268 എന്നീ ഫോണ്‍ നമ്പുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ട 40 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
4. തെങ്ങിൻ തൈകൾ വില്പനയ്ക്ക്. കേരള കാർഷിക സർവകലാശാലയിലെ മണ്ണുത്തിയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 500 കോമാടൻ തെങ്ങിൻ തൈകൾ വില്പനയ്ക്ക്. വില 130 രൂപ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0487-2370540
5. തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്സിലെ നഗരസഭ കൃഷിഭവനിൽ പേര തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. കർഷകർക്ക് കൃഷിഭവനിൽ നിന്ന് സൗജന്യമായി വാങ്ങാവുന്നതാണ്.
6.യന്ത്രമുപയോഗിച്ചുള്ള തെങ്ങു കയറ്റവും കാടു വെട്ടലും"- 6 ദിവസത്തെ സൗജന്യ പരിശീലനം*
Union Bank ന്റെ കീഴിൽ കാസറഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന RSETI -യിൽ (ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ) യന്ത്രമുപയോഗിച്ചുള്ള തെങ്ങു കയറ്റവും കാടു വെട്ടലും പരിശീലനത്തിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും 6 ദിവസത്തെ സൗജന്യ കോഴ്സിനുള്ള അപേക്ഷ ക്ഷണിക്കുന്നു.
(കാസറഗോഡ് ജില്ലക്കാർ മാത്രം അപേക്ഷിക്കുക )
പരിശീലനത്തിന്റെ പ്രത്യേകതകൾ
- സൗജന്യ പരിശീലനം
- സൗജന്യ ഭക്ഷണം
- സൗജന്യ താമസസൗകര്യം
- സ്വയം തൊഴിൽ ചെയ്യാൻ യോഗ്യമായ സർട്ടിഫിക്കറ്റ്
- ബാങ്ക് വായ്പ ലഭിക്കാനുള്ള സപ്പോർട്ട്
- 6 ദിവസത്തെ തുടർച്ചയായ പരിശീലനം.
- ക്ലാസ്സ് സമയം : 9.30 AM to 5 PM
- പ്രായപരിധി : 18-45
Bellikoth Institute of Rural Entrepreneurship Development
Near Vandematharam Petrol Pump Mavungal
Anandashram (P. O)
Kanhangad
Kasaragod -671531
Google Map Link 📌
Bellikoth institute of rural eneterepreneurship development
Puthiyavalapu, Kanhangad, Kerala 671531
0467 226 8240
https://maps.app.goo.gl/KjTCodGRNXvTUA5Z6
താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക....
അപേക്ഷിക്കാനുള്ള ലിങ്ക്
അപേക്ഷകർ ഒരു ഡോസ് കോവിഡ്-19 വാക്‌സിനെങ്കിലും എടുത്തിരിക്കണം.
https://forms.gle/fnNr6jpPQ9TFYb7fA
അപേക്ഷിക്കാനുള്ള അവസാന തീയതി
30-01-2022
കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് മാത്രം
(9:30am to 5pm) ബന്ധപ്പെടുക
Phone:
04672268240
9497425262
9961027537
95446 95251
Share your comments