<
  1. News

സൗജന്യ ടാബ്‌ലെറ്റിനും മൊബൈലിനും ഉടൻ അപേക്ഷിക്കാം; യോഗ്യതയും ആവശ്യമായ രേഖകളും

മൊബൈൽ ടാബ്‌ലെറ്റ് സ്‌കീം' 2022 ജനുവരി 1-ന് സംസ്ഥാന സർക്കാർ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം 10, 12 ക്ലാസുകളിലെ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും സൗജന്യ മൊബൈലും, ടാബും ലഭിക്കും.

Saranya Sasidharan
Free tablets and mobiles; Eligibility and required documents, Apply immediately
Free tablets and mobiles; Eligibility and required documents, Apply immediately

ഉത്തരാഖണ്ഡ് സർക്കാർ സംസ്ഥാനത്തിലെ ജനങ്ങൾക്ക് പുതുവർഷത്തിൽ ഒരു വലിയ സമ്മാനം നൽകി. 'യു.കെ സൗജന്യ മൊബൈൽ ടാബ്‌ലെറ്റ് സ്‌കീം' 2022 ജനുവരി 1-ന് സംസ്ഥാന സർക്കാർ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം 10, 12 ക്ലാസുകളിലെ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും സൗജന്യ മൊബൈലും ടാബും ലഭിക്കും.

ഉത്തരാഖണ്ഡിൽ സൗജന്യ മൊബൈൽ ടാബ്‌ലെറ്റ് പദ്ധതി ആരംഭിച്ചു
2022 ജനുവരി 1-ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് വിദ്യാർത്ഥികൾക്കായി യുകെ സൗജന്യ മൊബൈൽ ടാബ്‌ലെറ്റ് സ്കീം പ്രഖ്യാപിച്ചത്. സർക്കാർ കണക്കുകൾ പ്രകാരം ഡിഗ്രി കോളേജുകളിലെയും സംസ്ഥാന സ്കൂളുകളിലെയും 10, 12 ക്ലാസുകളിലെ ഏകദേശം 2,65,000 വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഇത് കൂടാതെ ഡെറാഡൂണിലെ രാജ്പൂർ റോഡിലുള്ള ഗവൺമെന്റ് ഗേൾസ് ഇന്റർ കോളേജിലെ 100 പെൺകുട്ടികൾക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സൗജന്യ ടാബ്‌ലെറ്റുകൾ വിതരണം ചെയ്തു. ഇതോടൊപ്പം സംസ്ഥാനത്തെ 70 അസംബ്ലികളിലും ഈ പരിപാടി സംഘടിപ്പിച്ചു. അതേസമയം, സർക്കാർ സ്‌കൂളുകളിലെ 10, 12 ക്ലാസുകളിലെ ഒരു ലക്ഷത്തി 59,000 വിദ്യാർത്ഥികൾക്ക് ടാബ്‌ലെറ്റുകൾ വാങ്ങാൻ ഡിബിടി വഴിയും സർക്കാർ പണം കൈമാറിയിട്ടുണ്ട്.

ആവശ്യകത

കൊറോണ കാലത്ത് കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നതിന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് സർക്കാർ കുട്ടികൾക്ക് ടാബ്‌ലറ്റ് അല്ലെങ്കിൽ മൊബൈൽ ഫോണുകൾ നൽകുന്നത്.

മെഡിസിന്‍, എന്‍ജിനീയറിങ്, ബി.ഫാം, ഡിപ്ലോമ, നഴ്‌സിങ്, ഐടിഐ വിദ്യാർഥികൾക്കായി 'പ്രതീക്ഷ' സ്കോളർഷിപ്പ്

ഡിജിറ്റൽ ഇന്ത്യ Digital India
 

ഡിജിറ്റൽ ലേണിംഗിന് കീഴിൽ സംസ്ഥാനത്തെ 500 സ്കൂളുകളിൽ വെർച്വൽ ക്ലാസുകൾ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് 600 സ്‌കൂളുകളിലും ഈ സേവനങ്ങൾ ഉടൻ ആരംഭിക്കും. സംസ്ഥാനത്തെ 709 സർക്കാർ സ്‌കൂളുകളിലായി 1,418 സ്‌മാർട്ട് ക്ലാസുകൾ സ്ഥാപിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. ഈ ജോലി 2022 ജനുവരി 15-നകം പൂർത്തിയാകുന്നാണ് പറയുന്നത്.

ഉത്തരാഖണ്ഡ് സൗജന്യ ടാബ് സ്കീമിനുള്ള യോഗ്യത എന്താണ് Eligibility

അപേക്ഷകൻ ഉത്തരാഖണ്ഡിൽ താമസിക്കുന്നവരായിരിക്കണം.

എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള അപേക്ഷകന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം പ്രതിവർഷം 2 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

ഉത്തരാഖണ്ഡ് സൗജന്യ ടാബ് സ്കീമിന് ആവശ്യമായ രേഖകൾ Requirment Doccument

ആധാർ കാർഡ്

റേഷൻ കാർഡ്

വരുമാന സർട്ടിഫിക്കറ്റ്

പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

മാർക്ക് ഷീറ്റ്

താമസ സർട്ടിഫിക്കറ്റ്

മൊബൈൽ നമ്പർ

സമീപകാല പാസ്പോർട്ട് സൈസ് ഫോട്ടോ

ഉത്തരാഖണ്ഡ് സൗജന്യ ടാബ്‌ലെറ്റ് സ്‌കീം 2022 രജിസ്‌ട്രേഷൻ

യു.കെ സൗജന്യ ടാബ്‌ലെറ്റ് സ്‌കീമിന്റെ ഓൺലൈൻ രജിസ്‌ട്രേഷനായി, സംസ്ഥാന സർക്കാർ വെബ്‌സൈറ്റ് https://uk.gov.in/ സന്ദർശിച്ച് അപേക്ഷിക്കണം.

English Summary: Free tablets and mobiles; Eligibility and required documents, Apply immediately

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds