<
  1. News

ട്രാക്ടറിന്റെ പ്രവര്‍ത്തനം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയിൽ സൗജന്യ പരിശീലന പരിപാടി... കൂടുതൽ കാർഷിക വാർത്തകൾ

സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു; 45 മുതൽ 55 ശതമാനം വരെ ധനസഹായം, ട്രാക്ടറിന്റെ പ്രവര്‍ത്തനം, അറ്റകുറ്റപ്പണികള്‍, സര്‍വീസ്, എന്നിവയില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു, സംസ്ഥാനത്ത് കാലാവസ്ഥാ അറിയിപ്പ് മാറ്റമില്ലാതെ തുടരുന്നു; ഇത്തവണത്തെ വേനലിന് കഴിഞ്ഞ തവണത്തേക്കാൾ കാഠിന്യമേറുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ് സൂക്ഷ്മ ജലസേചനം (PDMC-മൈക്രോ ഇറിഗേഷന്‍) പദ്ധതികളിലൂടെ കൃഷിയിടങ്ങളില്‍ സൂക്ഷ്മജലസേചന സംവിധാനങ്ങള്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്ന ചെറുകിട കർഷകർക്ക് അനുവദനീയ ചിലവിന്റെ 55 ശതമാനവും മറ്റുള്ള കർഷകർക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി, തൻ വർഷ കരമടച്ച രസീത്, ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം മുതലായ രേഖകളോടൊപ്പം അപേക്ഷ ഫോം പൂരിപ്പിച്ച് അതാത് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: https://malayalam.krishijagran.com/news/rashtriya-krishi-vikas-yojana-applications-invited-more-agriculture-news/

2. കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക ഗവേഷണ കേന്ദ്രം മണ്ണുത്തിയില്‍ വച്ച് ട്രാക്ടറിന്റെ പ്രവര്‍ത്തനം, അറ്റകുറ്റപ്പണികള്‍, സര്‍വീസ്, എന്നിവയില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ജനുവരി 31 നകം ഓഫീസില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9446370726 എന്ന നമ്പറിൽ വിളിക്കുക.

3. സംസ്ഥാനത്ത് കാലാവസ്ഥാ അറിയിപ്പ് മാറ്റമില്ലാതെ തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇത്തവണത്തെ വേനലിന് കഴിഞ്ഞ തവണത്തേക്കാൾ കാഠിന്യമേറുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ വർഷം 42 ‌ഡിഗ്രി വരെ ചൂട് ഉയർന്നത് ഉഷണതരംഗത്തിന് കാരണമായിരുന്നു. ഉയർന്ന ചൂട് - സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

English Summary: Free training program on tractor operation, maintenance etc... more agriculture news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds