ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ മത്സ്യ-മാംസ വിപണന സ്ഥാപനമായ ഫ്രഷ് ടു ഹോം മത്സ്യകൃഷി മേഖലയിലേക്ക് ചുവടുവെക്കുന്നു. മത്സ്യ കൃഷിയില്‍ മൂന്നോ അതിലധികമോ വര്‍ഷം പ്രവൃത്തി പരിചയമുള്ള കര്‍ഷകര്‍ക്ക് സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ നല്‍കി നല്ലയിനം മത്സ്യങ്ങളെ വളര്‍ത്തുന്നതാണ് പദ്ധതി..ഈ മേഖലയില്‍ മൂന്നോ അതിലധികമോ വര്‍ഷം പ്രവൃത്തി പരിചയമുള്ള കര്‍ഷകര്‍ക്ക് സാമ്പത്തിക – സാങ്കേതിക സഹായങ്ങള്‍ നല്‍കി നല്ലയിനം മത്സ്യങ്ങളെ വളര്‍ത്തുന്നതാണ് പദ്ധതി. ഇത്തരത്തില്‍
ഉല്പാദിപ്പിക്കുന്ന മുഴുവന്‍ മത്സ്യങ്ങളേയും അതാതുകാലത്തെ വിലയ്ക്ക് കര്‍ഷകരില്‍ നിന്നും ഫ്രഷ് ടു ഹോം വാങ്ങും. മത്സ്യകര്‍ഷകര്‍ക്കും വിപണിക്കും ഏറെ ഗുണം ചെയ്യുന്ന ഈ പദ്ധതി ആദ്യഘട്ടത്തില്‍ കേരളം കര്‍ണ്ണാടക സംസ്ഥാനങ്ങളിലാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും. സീരിസ് ബി ഫണ്ടിംഗ് വഴി 144 കോടി രൂപയുടെ നിക്ഷേപം അയണ്‍ പില്ലര്‍ ഫണ്ടിന്റെയും ജാപ്പനീസ് നിക്ഷേപകന്‍ ജോ ഹിരാവോയുടേയും നേതൃത്വത്തില്‍ ഫ്രഷ് ടു ഹോമില്‍ അടുത്തിടെ നടത്തിയിരുന്നു. ഈ തുകയില്‍ അമ്പത് ശതമാനവും മത്സ്യകൃഷി മേഖലയില്‍ മുടക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.ശുദ്ധമായ മാംസവും രാസവസ്തുക്കളില്ലാത്ത മല്‍സ്യവും ഏവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2005ല്‍ ആരംഭിച്ച ഫ്രഷ് ടു ഹോം കേരളത്തിലെ 20 നഗരങ്ങളില്‍ കൂടി വൈകാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മലയാളി സംരംഭകരായ ഷാനവാസ് കടവിലും, മാത്യു ജോസഫും പറഞ്ഞു.
Share your comments