മാനന്തവാടി: സംസ്ഥാന സർക്കാരിന്റ് ഹരിത മിഷൻ പദ്ധതിയുടെ ഭാഗമായി ഫാക്ടറിയിൽ നിന്നും പാടത്തേക്ക് എന്ന സന്ദേശമുയർത്തി കൊയ്ത്തുത്സവം സംഘടിപ്പിച്ചു. തൃശ്ശിലേരി വയനാട് ഹാന്റ്ലൂം പവർലൂം സൊസൈറ്റിയിലെ ഭരണസമിതിയും, ജീവനക്കാരും, തൊഴിലാളികളും ചേര്‍ന്ന് ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവമാണ് നടത്തിയത്.
സൊസൈറ്റിയുടെ നാലര ഏക്കർ സ്ഥലത്താണ് സൊസൈറ്റിയിലെ ഭരണസമിതിയും, ജീവനക്കാരും, 30 ഓളം തൊഴിലാളികളും ചേര്‍ന്ന് പാരമ്പര്യനെൽവിത്തായ തൊണ്ടി ഉപയോഗിച്ച് തികച്ചും ജൈവ രീതിയിൽ കൃഷി ഇറക്കിയത്. നിലം ഉഴുത് കൃഷിക്ക് പാകമാക്കുന്നതുൾപ്പെടെയുള്ള മുഴുവൻ ജോലികളും തൊഴിലാളികൾ തന്നെയാണ് ചെയ്തത്. തരിശ് ഭൂമികൾ കൃഷിക്ക് അനുയോജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റി ആദ്യമായി നെൽകൃഷിയിലേക്ക് തിരിഞ്ഞത്.
ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റി 25 രൂപ വില നൽകി നെല്ല് സംഭരിച്ച് അരിയാക്കി മാറ്റി വിപണിയിലെത്തിക്കും. ബ്രഹ്മഗിരി ആദ്യമായാണ് വ്യക്തികളിൽ നിന്നല്ലാതെ സംഘം ത്തിൽ നിന്നും നെല്ല് സംഭരിക്കുന്നത്. കൊയ്ത്തുത്സവ൦ ഒ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി ജെ ആന്റണി, ജില്ലാ പഞ്ചായത്ത് അംഗവും സംഘം ഡയറക്ടറുമായ എ. എൻ പ്രഭാകരൻ, പി .കെ സുരേഷ്, പി. ഗോപാലകൃഷ്ണന്‍, സി വാസു, കെ എ ഷെജീർ, സനീഷ്, മോഹൻദാസ് എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.
ഫാക്ടറിയിൽ നിന്നും പാടത്തേക്ക് കൃഷിയുടെ കൊയ്ത്തുത്സവം നടത്തി
മാനന്തവാടി: സംസ്ഥാന സർക്കാരിന്റ് ഹരിത മിഷൻ പദ്ധതിയുടെ ഭാഗമായി ഫാക്ടറിയിൽ നിന്നും പാടത്തേക്ക് എന്ന സന്ദേശമുയർത്തി കൊയ്ത്തുത്സവം സംഘടിപ്പിച്ചു. തൃശ്ശിലേരി വയനാട് ഹാന്റ്ലൂം പവർലൂം സൊസൈറ്റിയിലെ ഭരണസമിതിയും, ജീവനക്കാരും, തൊഴിലാളികളും ചേര്‍ന്ന് ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവമാണ് നടത്തിയത്.
Share your comments