മണ്ണുപരിശോധന മുതൽ ഗുണമേന്മയുള്ള വിത്തിനങ്ങൾ വരെ; എല്ലാം വിരൽത്തുമ്പിൽ
മണ്ണ് പരിശോധന മുതൽ ഗുണമേന്മയുള്ള വിത്തിനങ്ങളും, തൈകളും വാങ്ങുവാൻ ന്യൂതന സാങ്കേതിക വിദ്യ അവലംബിക്കുന്നവർ ധാരാളമാണ് നമ്മുടെ നാട്ടിൽ. മണ്ണറിഞ്ഞ് കൃഷി ചെയ്യാന്‍ ഇനി കര്‍ഷകര്‍ക്ക് നെട്ടോട്ടമോടേണ്ട. മണ്ണിന്റെ പോഷക ഗുണങ്ങള്‍ അറിയാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ മണ്ണുപര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പ് തന്നെ പ്രകാശനം ചെയ്തിട്ടുണ്ട്
മണ്ണ് പരിശോധന മുതൽ ഗുണമേന്മയുള്ള വിത്തിനങ്ങളും, തൈകളും വാങ്ങുവാൻ ന്യൂതന സാങ്കേതിക വിദ്യ അവലംബിക്കുന്നവർ ധാരാളമാണ് നമ്മുടെ നാട്ടിൽ. മണ്ണറിഞ്ഞ് കൃഷി ചെയ്യാന്‍ ഇനി കര്‍ഷകര്‍ക്ക് നെട്ടോട്ടമോടേണ്ട. മണ്ണിന്റെ പോഷക ഗുണങ്ങള്‍ അറിയാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ മണ്ണുപര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പ് തന്നെ പ്രകാശനം ചെയ്തിട്ടുണ്ട്
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളോടനുബന്ധിച്ച് മണ്ണുപര്യവേക്ഷണ- മണ്ണ് സംരക്ഷണ വകുപ്പും നീര്‍ത്തട വികസന പരിപാലന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ അസി.ഡയറക്ടര്‍ കെ. സുധീഷ് കുമാര്‍ ആപ്പ് പ്രകാശനം ചെയ്ത്തിരുന്നു. മണ്ണ് എന്ന് നാമകരണം ചെയ്തിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
മണ്ണിന്റെ ഘടന, പോഷക ഗുണങ്ങള്‍, വളപ്രയോഗം എന്നിങ്ങനെയുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ ആപ്പിലൂടെ അറിയാനാകും. മണ്ണിന്റെ പോഷക നില, വളപ്രയോഗം തുടങ്ങി എല്ലാ വിവരങ്ങളും പൂര്‍ണമായും മലയാളത്തില്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും. കാര്‍ഷിക സര്‍വ്വകലാശാല നിര്‍ദ്ദേശിച്ച വളങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.ജിയോ ഇന്‍ഫോര്‍മാറ്റിക് ഡിവിഷന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള ആപ്പില്‍ കേന്ദ്ര സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്‌കീമിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപ്‌ഡേറ്റ് ചെയ്യും.
Farmers no longer have to cultivate to cultivate the soil. A mobile application to know the nutritional value of the soil has been released by the Department of Soil Conservation - Soil Conservation itself.
ഭാരതത്തിൽ ഒട്ടാകെ പൊതുമേഖലയിലും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന സസ്യ നഴ്സറികളുടെയും, അവിടെ ലഭ്യമായ എല്ലാ നടീൽ വസ്തുക്കളുടെയും സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ദേശീയ ഹോർട്ടികൾച്ചർ ബോർഡിൻറെ കീഴിലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് www.nnp.nhb.gov.in. ഗുണമേന്മയുള്ള വിത്തിനങ്ങളെ കുറിച്ചും കുറിച്ചും, നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ തൈകളുടെ വിലവിവരവും, ഇതിൽ രജിസ്റ്റർ ചെയ്ത എല്ലാ നഴ്സറികളുടെ പൂർണമായ വിലാസവും ഈ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നഴ്സറികൾ അവരുടെ വില്പന നിരക്ക് ഇതിൽ പ്രദർശിപ്പിക്കും. നടീൽ വസ്തുക്കളുടെ ലഭ്യതയും നിങ്ങൾക്ക് അറിയാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് മുകളിൽ പറഞ്ഞിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: From soil testing to quality seeds an everything app
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments