വേനൽ കടുത്തതോടെ ഉള്ളു തണുപ്പിക്കാൻ പഴവർഗങ്ങളെ ആശ്രയിച്ചു തുടങ്ങിയതോടെ പഴം വിപണി സജീവമാകുകയാണ് വിൽപന മുൻവർഷത്തെ അപേക്ഷിച്ചു കുറവാണെങ്കിലും വിപണി ഉഷാറാകുന്നതിൻ്റെ സൂചനകൾ കണ്ടു തുടങ്ങി.
വേനൽ കടുത്തതോടെ ഉള്ളു തണുപ്പിക്കാൻ പഴവർഗങ്ങളെ ആശ്രയിച്ചു തുടങ്ങിയതോടെ പഴം വിപണി സജീവമാകുകയാണ് വിൽപന മുൻവർഷത്തെ അപേക്ഷിച്ചു കുറവാണെങ്കിലും വിപണി ഉഷാറാകുന്നതിൻ്റെ സൂചനകൾ കണ്ടു തുടങ്ങി. ഒന്നോ രണ്ടോ ഇനങ്ങൾക്കു ചെറിയ വർധന ഒഴിച്ചാൽ പോയ വർഷത്തെ അപേക്ഷിച്ചു വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ആപ്പിളിനാണ് ഏറ്റവും കൂടുതൽ വില ഹിമാചൽ ആപ്പിളുകളുടെ സീസൺ കഴിഞ്ഞതോടെ വിദേശ ആപ്പിളുകൾക്കായി ആധിപത്യം. ന്യൂസിലൻഡിൽ നിന്നെത്തുന്ന റോയൽ ഗാലയാണ് കൂട്ടത്തിൽ കേമൻ. 200 രൂപയാണു കിലോയ്ക്കു വില. യുഎസ്, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിളുകളും വിപണിയിലുണ്ട്. 80 രൂപയാണു കുറഞ്ഞ വില. താരതമ്യേന വിലക്കുറവുണ്ടായിരുന്ന ചൈനയിൽ നിന്നുള്ള ഫ്യൂജി ആപ്പിളുകൾ വരുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.
അമരാവതിയിൽ നിന്നും രാജസ്ഥാനിൽ നിന്നും എത്തുന്ന ഓറഞ്ചിന് കിലോയ്ക്ക് 70 രൂപയാണ് വില. സീസൺ അവസാനമാണെങ്കിലും മധുരത്തിനു കുറവില്ല. മഹാരാഷ്ട്രയിൽ നിന്നെത്തുന്ന കുരുവില്ലാത്ത കറുത്ത മുന്തിരിക്ക് 120 രൂപയാണ് വില. കുരുവില്ലാത്ത പച്ചമുന്തിരി സോനയ്ക്ക് 100 രൂപയും. ജ്യൂസ് മുന്തിരിക്കും കമ്പം. തേനി ഭാഗത്തുനിന്നു വരുന്ന റോസ് മുന്തിരിക്കും വില 60 രൂപ.
വിപണിയിൽ നാടൻ മാമ്പഴവും എത്തിത്തുടങ്ങി. മൂവാണ്ടൻ–70, പ്രീയൂർ മാങ്ങ– 100 എന്നിങ്ങനെയാണ് വില.തമിഴ്നാട്ടിൽ നിന്നുള്ള മാമ്പഴ വരവ് കാര്യമായി തുടങ്ങിയിട്ടില്ല. ഇവയെത്തുന്നതോടെ വരും ദിവസങ്ങളിൽ മാമ്പഴ വിപണി സജീവമാകുമെന്നാണു സൂചന. മാതളം–100, സാദാ തണ്ണിമത്തൻ–20, കിരൺ മത്തൻ–25, പേരയ്ക്ക–60, പപ്പായ–50, വാഴക്കുളം പൈനാപ്പിൾ–50,ഷമാം–60എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ കിലോ വില.
English Summary: fruit market in full swing for summer
Share your comments