പദ്ധതിയുടെ ഭാഗമായി പച്ചത്തുരുത്ത് ഉണ്ടാക്കുന്നതിനായി ജില്ലയില്‍ നിലവില്‍ കണ്ടെത്തിയ 36 ഏക്കര്‍ സ്ഥലത്തിന് പുറമെ ലഭ്യമാകുന്ന സ്ഥലങ്ങള്‍കൂടി കണ്ടെത്തുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 27 ലക്ഷം തൈകളാണ് ഉല്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 70 ശതമാനത്തിലധികവും പ്രദേശികമായി ലഭ്യമായ ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ ഉപയോഗിച്ചാണ് ഉല്പാദിപ്പിക്കുക. ഓരോ വാര്‍ഡിലും ബാലസഭ കുട്ടികളെ ഉള്‍കൊള്ളിച്ചുകൊണ്ട് നടത്തുന്ന പെന്‍സില്‍ കാമ്പയിന്റെ ഭാഗമായി ഓരോകുട്ടിയും വീട്ടില്‍ ലഭ്യമായ ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ കൊണ്ടുവരും. ഓരോ പഞ്ചായത്തിലും ഉല്‍പാദിപ്പിക്കുന്ന തൈകളുടെ എണ്ണത്തിനനുസരിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഴ്‌സറികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ജൂണ്‍ 5 മുതല്‍ ആഗസ്ത് 31 വരെയുള്ള കാലയളവിലാണ് തൈകള്‍ വച്ചു പിടിപ്പിക്കുക. അതോടൊപ്പം പുഴകള്‍ സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതിയും ലക്ഷ്യമിടുന്നു. സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും പുഴയോരത്ത് മരങ്ങളും മുളകളും വച്ചു പിടിപ്പിക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
Share your comments