<
  1. News

ഇടുക്കിയിലെ ചിന്നക്കനാലിൽ റാഗിയിൽ നൂറുമേനി വിളവ് Full yield of ragi at Chinnakanal in Idukki

ആദിവാസി ഗോത്ര ഗ്രാമമായ ചിന്നക്കനാൽ ചെമ്പക തൊഴുക്കുടിയിൽ തങ്ങളുടെ ഭക്ഷണത്തിലെ പ്രിയ വിഭവമായ റാഗി വിളവെടുത്തു. ദശകങ്ങൾക്ക് ശേഷം നടത്തിയ റാഗി (കുറുമ്പുല്ല് , പഞ്ഞപ്പുല്ല് ) കൃഷിയിൽ നൂറുമേനി വിളവ്. പച്ചപ്പുൽക്കുടി, ടാങ്കുകുടി തുടങ്ങിയ സമീപ കുടികളും കാലഹരണപ്പെട്ട തങ്ങളുടെ പരമ്പരാഗത വിള മടക്കി കൊണ്ടുവന്നതിന്റെ സന്തോഷത്തിലാണ്. കൃഷിഭവന്റെ സഹായത്തോടെയാണ് ഇവിടങ്ങളിൽ കൃഷിയിറക്കിയത്.In the tribal village of Chinnakanal, Chembaka Thozhukudi, they harvested ragi, their favorite food. Decades later, ragi (grass, flax) cultivation yielded maximum. Nearby inhabitants like Pachappulkudi and Tankukudi are also happy to bring back their obsolete traditional crop. Cultivation was done in these places with the help of Krishi Bhavan

K B Bainda
നാനൂറോളം ആദിവാസി കുടുംബങ്ങളാണ് പ്രദേശത്തെ 4 കുടികളിലായി താമസിക്കുന്നത്.
നാനൂറോളം ആദിവാസി കുടുംബങ്ങളാണ് പ്രദേശത്തെ 4 കുടികളിലായി താമസിക്കുന്നത്.

 

 

ആദിവാസി ഗോത്ര ഗ്രാമമായ ചിന്നക്കനാൽ ചെമ്പക തൊഴുക്കുടിയിൽ തങ്ങളുടെ ഭക്ഷണത്തിലെ പ്രിയ വിഭവമായ റാഗി വിളവെടുത്തു. ദശകങ്ങൾക്ക് ശേഷം നടത്തിയ റാഗി (കുറുമ്പുല്ല് , പഞ്ഞപ്പുല്ല് ) കൃഷിയിൽ നൂറുമേനി വിളവ്. പച്ചപ്പുൽക്കുടി, ടാങ്കുകുടി തുടങ്ങിയ സമീപ കുടികളും കാലഹരണപ്പെട്ട തങ്ങളുടെ പരമ്പരാഗത വിള മടക്കി കൊണ്ടുവന്നതിന്റെ സന്തോഷത്തിലാണ്. കൃഷിഭവന്റെ സഹായത്തോടെയാണ് ഇവിടങ്ങളിൽ കൃഷിയിറക്കിയത്.In the tribal village of Chinnakanal, Chembaka Thozhukudi, they harvested ragi, their favorite food. Decades later, ragi (grass, flax) cultivation yielded maximum. Nearby inhabitants like Pachappulkudi and Tankukudi are also happy to bring back their obsolete traditional crop. Cultivation was done in these places with the help of Krishi Bhavan.

നാനൂറോളം ആദിവാസി കുടുംബങ്ങളാണ് പ്രദേശത്തെ 4 കുടികളിലായി താമസിക്കുന്നത്. ഇവരുടെ ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമായിരുന്നു നാല്പതോളം വർഷം മുൻപ് വരെ റാഗി. .മലമടക്കുകളിൽ പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും പൊരുതി ജൈവ രീതിയിലായിരുന്നു കൃഷിയിറക്കിയത്. എന്നാൽ കാട്ടാനയുൾപ്പെടെയുള്ളവയുടെ ആക്രമണം രൂക്ഷമാവുകയും തുടർച്ചയായി മൃഗങ്ങൾ കൃഷി നശിപ്പിക്കുകയും ചെയ്തതോടെ റാഗികൃഷി ഉപേക്ഷിക്കുവാൻ നിർബന്ധിതരായി.

കാലക്രമേണ തനതു ഭക്ഷണ സംസ്കാരങ്ങളിൽ നിന്നും നാടൻ രീതിയിലേക്ക് മാറാൻ നിർബന്ധിതരായെങ്കിലും ഞങ്ങളുടെ സ്വന്തം വിളകൾ മടക്കി കൊണ്ടുവരുമെന്ന നിശ്ചയ ദാർഢ്യത്തിലായിരുന്നു ഇവർ. ഈ സമയത്താണ് സഹായവുമായി കൃഷിഭവൻ എത്തിയത്.യു എൻ ഡി പി പദ്ധതി പ്രകാരം അട്ടപ്പാടിയിൽ നിന്നും തനതു ഇനം 60 കിലോഗ്രാം വിത്ത് എത്തിച്ചു നൽകി. ഇതിനു പുറമെ ഹെക്ടറിന് 30000 രൂപ പ്രകാരം സബ്‌സിഡി അനുവദിച്ചു. വർഷങ്ങളായി തരിശു കിടന്ന മലഞ്ചെരിവുകൾ ഇതോടെ വീണ്ടും കൃഷിയിടങ്ങളായി. കാട്ടുമൃഗങ്ങൾ നശിപ്പിക്കാതിരിക്കാൻ കാവലിരുന്നു. കൃഷിഭവന്റെ നിർദേശപ്രകാരമുള്ള പരിപാലനം കൂടിയായതോടെ നാലാം മാസം വിളവെടുക്കാൻ പാകത്തിനായി. ആദ്യ കൃഷിയിൽ തന്നെ മികച്ച വിളവാണ് ലഭിച്ചത്. ആഘോഷമായി നടത്തിയ വിളവെടുപ്പുത്സവത്തിനു കൃഷി ഓഫീസർ ബെന്നി വർഗീസ്സ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എം എസ് സന്തോഷ് കൃഷി അസിസ്റ്റന്റ് ടി യു സുജാത, ഊരുമൂപ്പൻ ചെല്ലാൻ, ഊരുതലവൻ മനോഹരം, തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്നും കൃഷി മുന്നോട്ടു കൊണ്ട് പോകാനാണ് ഇവരുടെ തീരുമാനം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആര് പുനർജ്ജീവിപ്പിക്കും ചോമ്പാലയിലെ ഈ തണ്ണീർത്തടം ?

English Summary: Full yield of ragi at Chinnakanal in Idukki

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds