പെൺകുട്ടികളുടെ വിവാഹാവശ്യത്തിനായി കേരളത്തിലെ പിന്നാക്ക വിഭാഗ കോർപ്പറേഷൻ വായ്‌പ നൽകും. അതും 6 % പലിശനിരക്കിൽ. പിന്നാക്ക വിഭാഗത്തിൽ പെടുന്ന അതായത് ഒ.ബി.സി, വിഭാഗത്തിൽപ്പെടുന്നവർക്കും ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയും പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിനായാണ് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഇങ്ങനെയൊരു ധനസഹായം നൽകുന്നത് . ഈ വായ്പയ്ക്കായി പെൺകുട്ടിക്ക് അല്ലെങ്കിൽ , രക്ഷിതാവിനു അതല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ പ്രായപരിധി 18നും 40 വയസിനു ഉള്ളിൽ ആയിരിക്കണം, കൂടാതെ കുടുംബ വാർഷികവരുമാനം മൂന്നു ലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം.Kerala State Backward Classes Development Corporation provides such financial assistance. The girl or her parents or close relatives can apply for this loan. The age limit of the applicant should be between 18 and 40 years and the annual family income should be less than Rs. 3 lakhs.
അഞ്ചു വർഷം വരെയാണ് ഈ ഒരു വായ്പ തിരിച്ചടവ് കാലാവധി, അങ്ങനെ വരുമ്പോൾ ഒരു മാസം പലിശ ചേർത്ത് 3900 രൂപ വെച്ച് അടച്ചിട്ടുണ്ടെങ്കിൽ 60 മാസം കൊണ്ട് വായപ മൊത്തത്തിൽ അടച്ച് തീർക്കാവുന്നതാണ്. ഇത് തെറ്റിക്കാതെ തന്നെ തിരിച്ച് അടച്ചിട്ടുണ്ടെങ്കിൽ പലിശയിനത്തിൽ 5% കിഴിവ് ഉണ്ടായിരിക്കുന്നതാണ്. കൃത്യ തീയതിയിൽ തന്നെ തിരിച്ചടവ് നടത്തുന്നവർക്ക് മാത്രമേ 6 % പലിശ ലഭിക്കൂ.
ഇതിനായുള്ള അപേക്ഷ ഫോം കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ജില്ലാ, ഉപജില്ലാ ഓഫീസുകളിൽ നിന്നും 30 രൂപ കൊടുത്താൽ ലഭിക്കുന്നതാണ്, അതിനോടൊപ്പം ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ്, റേഷൻ കാർഡ്, സ്കൂൾ ജനന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, അപേക്ഷകൻ ബാങ്ക് പാസ്ബുക്ക്, കരം അടച്ച രസീത് എന്നിവയുടെ കോപ്പി, അതിനുശേഷം വിവാഹം കഴിഞ്ഞ് മാരേജ് സർട്ടിഫിക്കറ്റ് കോപ്പി കൂടി നൽകേണ്ടതുണ്ട്.
ഇതെല്ലം ചേർത്ത് അപേക്ഷയോടൊപ്പം അവിടെത്തന്നെ സമർപ്പിക്കാവുന്നതാണ്. ഈയൊരു തിരിച്ചടവ് നമുക്ക് എസ്.ബി.ഐ ശാഖയിലൂടെയും, ഓൺലൈനായോ അല്ലെങ്കിൽ ഓഫീസ് വഴിയോ നടത്താവുന്നതാണ്. എന്നാൽ ഇത്തരമൊരു വായ്പയ്ക്ക് ആൾ ജാമ്യമോ, വസ്തു ജാമ്യമോ അല്ലെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ജാമ്യമോ നൽകേണ്ടതുണ്ട്. ആൾജാമ്യം ആകുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജോലിക്കാരുടെ ജാമ്യം മതി.
വിവാഹ ആവശ്യങ്ങൾക്കായി ഇത്രയും കുറഞ്ഞ പലിശയിൽ ഒരു ധനകാര്യ സ്ഥാപനവും വായ്‌പ നൽകുന്നില്ല എന്നതിനാൽ ഇതൊരു നല്ല ലോൺ പദ്ധതി ആണ്. .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :PO Scheme: അഞ്ച് വർഷത്തിനുള്ളിൽ 14 ലക്ഷത്തിൽ കൂടുതൽ തിരികെ നേടുക
Share your comments