വേനൽക്കാലത്ത് തന്നെ ഇതിന് മുൻകരുതൽ എടുത്താൻ രോഗം ബാധിക്കാതെ നോക്കാം .വേനലിൽ തെങ്ങിന്റെ മണ്ട വൃത്തിയാക്കി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കണം .ഒന്നര മാസം ഇടവിട്ട് ഇത് ആവർത്തിക്കേണ്ടതുണ്ട് .രോഗം ബാധിച്ച തെങ്ങുകളാണെങ്കിൽ രോഗം ബാധിച്ച ഭാഗം മുറിച്ച് നശിപ്പിക്കുകയും .അവിടം ബോർഡോ കുഴമ്പ് പുരട്ടുകയും വേണം .മാത്രമല്ല ഈ ഭാഗം മഴയേൽകാതെ സൂക്ഷിക്കുകയും വേണം . കീടങ്ങൾ ബാധിച്ച ഭാഗങ്ങൾ തെങ്ങിന്റെ തടത്തിൽ നിന്ന് നീക്കി നശിപ്പിക്കണം .രോഗം കണ്ടയുടൽ പ്രതിരോധ നടപടികൾ തുടങ്ങിയില്ലെങ്കിൽ മറ്റ് തെങ്ങുകളെ കൂടി ഈ രോഗം ബാധിക്കും
തെങ്ങിന് കൂമ്പ് ചീയൽ ഭീഷണി
ശക്തമായ മഴയോടെ തെങ്ങുകൾക്ക് ഭീഷണിയാവുന്നത് കൂമ്പ് ചീയൽ രോഗമാണ് .കൊടും വേനലിൽ നിന്ന് മഴയിലേക്കുള്ള കാലാവസ്ഥയുടെ മാറ്റം തെങ്ങുകളെ സംബന്ധിച്ച് വളരെ നിർണായകമാണ് .
Share your comments