അടുത്ത വർഷം, സെപ്റ്റംബറിൽ നടക്കുന്ന G20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുമ്പോൾ 10 ലക്ഷത്തിലധികം വിദേശ ചെടികൾ നടാൻ തിരുമാനമായി, ഇത് ദേശീയ തലസ്ഥാനത്തിന്റെ ഭംഗി കൂട്ടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്ച പറഞ്ഞു. ഡൽഹി വികസന വകുപ്പ്, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, പൊതുമരാമത്ത് വകുപ്പ്, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയുൾപ്പെടെ കേന്ദ്ര, ഡൽഹി സർക്കാർ വകുപ്പുകളുടെ ഹോർട്ടികൾച്ചർ വിഭാഗങ്ങളോട് പൊതു ഇടങ്ങൾ, റൗണ്ട് എബൗട്ടുകൾ, പ്രധാന കവലകൾ, ഫ്ലൈ ഓവറുകൾ, ലംബമായ പച്ചപ്പുകൾ എന്നിടങ്ങളിൽ എല്ലാം അലങ്കരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന്, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡൽഹിയിലുടനീളം വിവിധ ഇനം വിദേശ സസ്യങ്ങൾ ഇതിനായി ഉപയോഗിക്കും. ഓരോ വകുപ്പിന്റെയും സ്ഥലങ്ങളും ലക്ഷ്യങ്ങളും അടുത്ത വർഷം ഏപ്രിലോടെ അന്തിമമാക്കും, എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിനും, ഡൽഹിയിലെ ലുട്ടിയൻസ്, ഇന്ത്യാ ഗേറ്റ് ഏരിയയ്ക്കും ഡൽഹിയിലെ G 20 ഉച്ചകോടിയുടെ പ്രധാന വേദിയായ പ്രഗതി മൈതാനത്തിനും ഇടയിലുള്ള സ്ട്രെച്ചിൽ പ്രത്യേക ശ്രദ്ധ നൽകുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ചെടി ചട്ടി, ചെടികൾ, തൈകൾ എന്നിവയുടെ സംഭരണത്തിനായി ടെൻഡർ നടത്താൻ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ പ്രത്യേക ലക്ഷ്യമൊന്നുമില്ലെങ്കിലും കഴിയുന്നത്ര പൂച്ചെടികൾ ഉപയോഗിക്കാൻ ശ്രമിക്കും, അദ്ദേഹം പറഞ്ഞു. ഡിസംബർ ഒന്നിനാണ് G20യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തത്.
2023 സെപ്റ്റംബറിൽ നടക്കുന്ന ഉച്ചകോടി ഡിസംബറിൽ ആരംഭിക്കുന്ന മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, സിവിൽ സൊസൈറ്റികൾ എന്നിവർക്കിടയിൽ വർഷം മുഴുവനും നടക്കുന്ന എല്ലാ ജി 20 പ്രക്രിയകളുടെയും മീറ്റിംഗുകളുടെയും സമാപനമായിരിക്കും. 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും(European Union) ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ഓഫ് ട്വന്റി (G20). അതിന്റെ അംഗങ്ങൾ ആഗോള ജിഡിപിയുടെ 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും പ്രതിനിധീകരിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കനത്ത മഴയെ തുടർന്ന് നീലഗിരി ജില്ലയിൽ സ്‌കൂളുകളും കോളേജുകളും അടച്ചു
Share your comments