മധ്യപ്രദേശിലെ ഡിൻഡോരിയിൽ നിന്നുള്ള ലഹാരി ഭായ് എന്ന ആദിവാസി സ്ത്രീ, അസാധാരണമായ മില്ലറ്റ് ഇനങ്ങളെ, വിത്തുകളിലൂടെ സംരക്ഷിക്കാൻ സഹായിച്ചതിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനിൽ നിന്നും, G20 ഉച്ചകോടിയിലെ വിദേശ പ്രതിനിധികളിൽ നിന്നും പ്രശംസ നേടി. കുത്കി, സാൻവ, കോഡോ, കട്കി തുടങ്ങിയ തിനകൾ സംരക്ഷിച്ചതിന് ബൈഗ ഗോത്രത്തിലെ ലഹരി ബായിയെ G20 AWG യോഗത്തിൽ പ്രതിനിധികൾ അംഗീകരിച്ചു.
പ്രാദേശിക കർഷകർക്ക് വിത്തുകൾ നൽകുന്നതിന് മുമ്പ് ലഹരി ഭായ്, തന്റെ ഭൂമിയിൽ വിളകൾ ഉൽപ്പാദിപ്പിച്ചതായി അവർ അവകാശപ്പെടുന്നു. പത്തുവർഷത്തോളമായി ഈ സാഹസികയാത്ര തുടങ്ങിയിട്ട്. കൂടാതെ, മറ്റ് 64 പട്ടണങ്ങളിലേക്കും, അവർ വിത്തുകൾ സൗജന്യമായി നൽകാൻ തുടങ്ങി. ആഗോളതലത്തിൽ, 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുന്നു. ഉച്ചകോടിയിൽ നടന്ന ഒരു എക്സിബിഷനിൽ, ഇന്റർനാഷണൽ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സെമി-അരിഡ് ട്രോപിക്സ് (International Crops Research Institute for The Semi Arid Tropics) വിവിധതരം മില്ലറ്റ് വിത്തുകൾ പ്രദർശിപ്പിച്ചു.
ഈ ഇൻസ്റ്റിറ്റ്യൂട്ട്, 50-ലധികം രാജ്യങ്ങൾക്ക് നൂറുകണക്കിന് വിത്തുകൾ നൽകിയിട്ടുണ്ടെന്നും അതേക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്നും കെനിയയിൽ നിന്നുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിനിധി ഡമാരിസ് അച്ചിയങ് ഒഡെനി പറഞ്ഞു. തിനയുടെ പ്രാധാന്യത്തെക്കുറിച്ചും G20 ഉച്ചകോടിയിൽ അവർ ചർച്ച ചെയ്തു. ഈജിപ്ഷ്യൻ പ്രതിനിധിയായ ഡോ. ഇബ്രാഹിം മംദൂൻ ഫൗദയുടെ അഭിപ്രായത്തിൽ, G20 യോഗം ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.
'എന്റെ രാജ്യം, ഭക്ഷ്യ പ്രതിസന്ധിയുടെ പിടിയിലാണ്, ഞങ്ങൾക്ക് തിനയില്ല. അതിന്റെ ഉൽപാദനത്തെക്കുറിച്ച് പഠിക്കുകയും, കാർഷിക വിവരങ്ങൾ ശേഖരിക്കുന്നത് വഴി, ഭക്ഷ്യ പ്രതിസന്ധി ഇല്ലാതാക്കാനും, അതോടൊപ്പം ഉച്ചകോടിയിലൂടെ തിനയുടെ വിവരങ്ങൾ ശേഖരിക്കാനും, തിനയെ ലോകമെമ്പാടും പ്രചരിക്കാനും ഇടയാക്കും', എന്ന് അദ്ദേഹം പറഞ്ഞു. ഇൻഡോറിന്റെ ശുചിത്വത്തെയും അദ്ദേഹം പ്രശംസിച്ചു, 'ഇൻഡോർ മനോഹരമായ ഒരു നഗരമാണ്, ഇന്ത്യയുടെയും നഗരത്തിന്റെയും പൈതൃകവും സംസ്കാരവും ഞാൻ ഏറെ ആസ്വദിച്ചു,' ഡോ. ഫൗദ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: ആഗോളതലത്തിൽ ഇന്ത്യൻ മരുന്നുകളിലെ വിശ്വാസം വളർത്താൻ ലക്ഷ്യമിട്ട് 'ചിന്തൻ ശിവിർ' സംഘടിപ്പിക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം
Share your comments