മറയൂരില്‍നിന്ന് പുതിയൊരു പഴം കൂടി വിപണിയിലേയ്ക്ക് എത്തുന്നു . തായ്‌ലന്റ് സ്വദേശിയായ ഗാഗ് പഴമാണ് പഴവര്‍ഗങ്ങളുടെ കലവറയായ lമറയൂരിലെ മണ്ണിലും വിളയുന്നത്.നല്ലവിലകിട്ടുന്ന ഒൗഷധഗുണമുള്ള പഴത്തിൻ്റെ കൃഷി വ്യാപിപ്പിക്കാ നൊരുങ്ങുകയാണ് കര്‍ഷകര്‍.മറയൂര്‍ ദെണ്ടുകൊമ്പ് സ്വദേശി ജോസി വീട്ടുമുറ്റത്താണ് ഗാഗ് ചെടി കായ്ച്ചുനില്‍ക്കുന്നത്.
വിത്ത്, തണ്ട്, കിഴങ്ങ് എന്നിവയാണ് ഇതിൻ്റെ നടീല്‍വസ്തുക്കള്‍. ഗാഗിന് പ്രത്യേക പരിചരണം ആവശ്യമില്ല.പഴത്തിന് കിലോയ്ക്ക് 700 മുതല്‍ 1000 രൂപ വരെ വില ലഭിക്കും.മധുരപാവല്‍ എന്നറിയപ്പെടുന്ന ഗാഗ്– തായ്‌ലന്റ്, ഓസ്ട്രേലിയ, വിയറ്റ്നാം എന്നിവിടങ്ങളിലാണ് വ്യാപകമായി കൃഷിചെയ്ത് വരുന്നത്..പഴമായും പച്ചക്കറിയായും ഔഷധമായും ഉപയോഗിക്കാം. ഇവ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് ഏറ്റവും നല്ല ഔഷധമായും ഗാഗ് പഴം ഉപയോഗിക്കുന്നുണ്ട്.
Share your comments