<
  1. News

ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ: തൊഴിലാളികൾക്ക് ദിവസവും 202 രൂപ വരുമാനം നേടാം

കോവിഡ് ബാധയെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ ( lock down) പ്രഖ്യാപിച്ചതോടെ കുടിയേറ്റ തൊഴിലാളികൾക്ക് ( migrant workers)മുന്നിൽ ഇപ്പോൾ ഉപജീവന പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്, വിവിധ നഗരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങിയത്. ഈ പ്രതിസന്ധി കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കല്യാൺ റോസ്ഗർ അഭിയാൻ(Prime minister Garib kalyan rosegar Abhiyan)എന്ന പദ്ധതി ആരംഭിച്ചു.

Asha Sadasiv
PM- scheme

കോവിഡ്  ബാധയെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൌൺ ( lock down) പ്രഖ്യാപിച്ചതോടെ കുടിയേറ്റ തൊഴിലാളികൾക്ക് ( migrant workers)മുന്നിൽ ഇപ്പോൾ ഉപജീവന പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്, വിവിധ നഗരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങിയത്. ഈ പ്രതിസന്ധി കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കല്യാൺ റോസ്ഗർ അഭിയാൻ(Prime minister  Garib kalyan rosegar Abhiyan)എന്ന പദ്ധതി ആരംഭിച്ചു.         

ആർക്കെല്ലാം ജോലി ലഭിക്കും (who all get the job)

ഒരു തൊഴിലാളിയ്ക്ക് 125 ദിവസം ജോലി ഗരീബ് കല്യാൺ റോസ്ഗർ അഭിയാൻ പ്രകാരം  ലഭിക്കും. ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ 116 ജില്ലകളിൽ നിന്ന് 25000ൽ അധികം കുടിയേറ്റ തൊഴിലാളികളെയാണ് ഈ പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളിൽ മൂന്നിൽ രണ്ട് പേർക്കും പദ്ധതി വഴി പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വേതനം( wages)

പദ്ധതിയിൽ 25 തരം തൊഴിലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിയ്ക്ക് കീഴിൽ, തൊഴിലുറപ്പ് വേതനം അനുസരിച്ച് പ്രതിദിന വേതനം നൽകും. ഇതനുസരിച്ച് ഒരു തൊഴിലാളിക്ക് പ്രതിദിനം 202 രൂപ ലഭിക്കും.തൊഴിലാളികൾക്കായി സർക്കാർ 50000 കോടി രൂപ ചെലവഴിക്കും.തൊഴിലാളികൾ ചെയ്തിരുന്ന തൊഴിലും ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചെത്തിയ തൊഴിലാളികളുടെ പേരുകളും ഉൾപ്പെടെയുള്ള വിവരങ്ങളുടെ പട്ടിക ഇതിനകം തന്നെ സർക്കാരിന്റെ പക്കലുണ്ട്. നഗരത്തിൽ നിന്ന് കാൽനടയായോ മറ്റേതെങ്കിലും വഴികളിലൂടെയോ കുടിയേറിയ തൊഴിലാളികളുടെ പട്ടികയും ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ പക്കലുണ്ട്.

25 മേഖലകൾ( 25 sectors)

ഈ പദ്ധതിയുടെ കീഴിൽ, തൊഴിലാളികൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കും കഴിവുകൾക്കും അനുസരിച്ചുള്ള തൊഴിൽ, സ്വയം തൊഴിൽ എന്നിവ ലഭിക്കും. റോഡുകൾ, ഗ്രാമീണ പാർപ്പിടം, ഹോർട്ടികൾച്ചർ, പ്ലാന്റേഷൻ, ജലസംരക്ഷണം, ജലസേചനം, അംഗൻവാടി, പഞ്ചായത്ത് ഭവൻ, ജൽ ജീവൻ മിഷൻ തുടങ്ങി 25 മേഖലകളിലാണ് തൊഴിൽ ലഭിക്കുക.

Garib Kalyan for workers

തൊഴിലുകൾ

പൊതു ശൌചാലയ നിർമ്മാണം

 

ഗ്രാമപഞ്ചായത് ഭവൻ നിർമ്മാണം

 

ധനകാര്യ കമ്മീഷൻ ഫണ്ടിന്റെ കീഴിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ

 

ദേശീയപാത പ്രവർത്തനങ്ങൾ

 

ജലസംരക്ഷണവും ജലസംഭരണ ​​പ്രവർത്തനങ്ങളും

 

കിണറുകളുടെ നിർമ്മാണം

 

നടീൽ പ്രവൃത്തികൾ

 

പൂന്തോട്ടപരിപാലന ജോലി

 

അംഗൻവാടി കേന്ദ്രത്തിന്റെ പ്രവർത്തനം

 

പ്രധാൻ മന്ത്രി ഗ്രാമിൻ ആവാസ് യോജനയുടെ പ്രവർത്തനം

 

ഗ്രാമീണ റോഡ്, അതിർത്തി റോഡ് പ്രവൃത്തികൾ

 

ഇന്ത്യൻ റെയിൽ‌വേയുടെ കീഴിലുള്ള തൊഴിലുകൾ

 

ശ്യാമ പ്രസാദ് മുഖർജി അർബൻ മിഷൻ

 

ഭാരത് നെറ്റിന് കീഴിലുള്ള ഫൈബർ ഒപ്റ്റിക്കൽ കേബിളിംഗ് വർക്ക്

 

പി എം കുസും യോജന വർക്ക്

 

വാട്ടർ ലൈഫ് മിഷനു കീഴിലുള്ള തൊഴിലുകൾ

 

പ്രധാൻ മന്ത്രി ഉർജ ഗംഗ പദ്ധതി

 

കൃഷി വിജ്ഞാന കേന്ദ്രത്തിന് കീഴിൽ ഉപജീവന പരിശീലനം

 

ജില്ലാ മിനറൽ ഫണ്ടിന്റെ കീഴിലുള്ള പ്രവർത്തനങ്ങൾ

 

ഖര ദ്രാവക മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ

 

ഫാം കുളം പദ്ധതി

 

അനിമൽ ഷെഡ് നിർമ്മാണം

 

ആടുകൾക്കുള്ള ഷെഡ് നിർമ്മാണം

 

കോഴി വളർത്തലിനുള്ള ഷെഡ് നിർമ്മാണം

 

മണ്ണിര കമ്പോസ്റ്റിംഗ് യൂണിറ്റ് തയ്യാറാക്കൽ

 

 

 

 

English Summary: Garib kalyan rosegar Abhiyan: migrant workers to get job and one can earn Rs. 202 per day

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds