1. ഇന്നു മുതൽ ഇരുപത്തിയഞ്ചാം തീയതി വരെ രാവിലെ 10. 30 മുതൽ 12. 30 വരെ ഓൺലൈനായി പോളിഹൗസ് നിർമ്മാണം, മൈക്രോ ഇറിഗേഷൻ ആൻഡ് ഫെർട്ടിഗേഷൻ, ന്യൂട്രിയന്റ് മാനേജ്മെൻറ്, ക്രോപ്പ് മാനേജ്മെൻറ് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിംഗ് യൂണിറ്റ്, പ്രൊഫസർ ക്ലാസ് എടുക്കുന്നതായിരിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 0487-2960079 എന്ന നമ്പറിൽ ബന്ധപ്പെടുക.
2. ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ആന്തോസയനിൻ മൂല്യമുള്ള പുതിയ മധുരക്കിഴങ്ങിന് വികസിപ്പിച്ചെടുത്തു. ലവണാംശം പ്രതിരോധിക്കുവാൻ ശേഷിയുള്ള നല്ല വയലറ്റ് നിറമുള്ള കിഴങ്ങ് ആണിത്. ബീറ്റാ കരോട്ടിൻ സമൃദ്ധമായ ഭൂസോണ ഇനവും പുറത്തിറക്കിയിട്ടുണ്ട്. നടീൽ വസ്തുക്കൾക്ക് കിഴങ്ങുവിള ഗവേഷണ കേന്ദ്രവുമായി 0471-2598551 എന്ന നമ്പറിൽ ബന്ധപ്പെടുക.
1. From today to the 25th from 10.30 am 12:00. Kerala Agricultural University, Hi-Tech Research and Training Unit, Professor class will be taking online on various topics like Polyhouse Construction, Micro Irrigation and Fertilization, Nutrient Management and Crop Management. Those interested in participating can contact 0487-2960079.
2. The Central Tuber Research Station, Sreekaryam has developed a new sweet potato with anthocyanin value. It is a good violet tuber which is resistant to salinity. Beta carotene rich in betel nut has also been released. Contact Tuber Crops Research Center for planting material at 0471-2598551.
3. ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ അഡ്വാൻസ് സെൻറർ ഫോർ റബർ ടെക്നോളജിയിൽ ജൂനിയർ റിസർച്ച് ഫെലോ, സീനിയർ റിസർച്ച് ഫെലോ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് എഴുത്തുപരീക്ഷയും, വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. താല്പര്യമുള്ള വ്യക്തികൾ ഈ മാസം 29 ന് മുൻപായി അസിസ്റ്റൻറ് സെക്രട്ടറി, റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, റബർബോർഡ് പി ഒ, കോട്ടയം എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in-ൽ ലഭ്യമാണ്.
Share your comments