കല്യാണത്തിൽ പങ്കെടുക്കുന്നവർക്ക് ചെണ്ടും നാരങ്ങയും നൽകുന്നത് നാട്ടുനടപ്പ്. ആ നാട്ടുനടപ്പ് കാലം മാറിയപ്പോൾ നാരങ്ങയിലേക്കൊരുങ്ങി. പിന്നീടത് മിഠായിക്കൊപ്പം നവവധൂവരന്മാരുടെ ചിത്രത്തോടു കൂടി, സദ്യ ഒരുക്കുന്നവരുടെ പരസ്യത്തിലേക്ക് മാറി. കാലം പിന്നെയും മുന്നോട്ടു സഞ്ചരിക്കാൻ തുടങ്ങി. വ്യത്യസ്തത നേടി ഒരോരുത്തരും.
കോട്ടയത്തെ അരുവിത്തുറ പള്ളിയിൽ നാളെ നടക്കുന്ന കല്ലാണത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് കൊടുക്കാനുള്ള സമ്മാനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു -
''Share hands with nature- Go Green''. എല്ലാവരേയും ഒന്ന് ചിന്തിപ്പിക്കുന്ന സമ്മാനം. ആളുകളെ കാർഷിക സമൃദ്ധിയിലേക്കടുപ്പിക്കുന്ന വ്യത്യസ്തമായ ഒരു സമ്മാനം. അത് അഞ്ച് ഇനം പച്ചക്കറി വിത്തുകൾ അടങ്ങിയ പായ്ക്കറ്റുകളാണെന്നതാണ് ശ്രദ്ധേയം.
500 പായ്ക്കറ്റുകളിൽ ചീര, മുളക്, പയർ, വെണ്ട, പാവൽ തുടങ്ങിയ പച്ചക്കറി വിത്തുകളാണ്.
ഈരാറ്റുപേട്ട സ്വദേശി ജോഷിയാണ് ഇവ തയ്യാറാക്കിയത്.
-CN Remya Chittettu, #KrishiJagran
Share your comments