മുണ്ടകൻ വിളയൊഴിഞ്ഞ വയലിൽ ഇഞ്ചികൃഷിയൊരുക്കി ആനക്കര കൃഷിഭവൻ
ആനക്കര കൃഷിഭവൻ പ്രദേശത്തെ ഭൂരിഭാഗം നെൽകൃഷി മേഖലയിലെ കർഷകർക്കിടയിലും ഒരൊറ്റ വിളയായ് മുണ്ടകൻ വിള മാത്രം ചെയ്യുന്ന പതിവ് ശീലമാണ് വ്യാപകമായിട്ടുള്ളത്. ഒരുവിള കഴിഞ്ഞാൽ അടുത്ത വിളക്കാലം വരെയുള്ള ഇടവേളയിൽ കർഷകർക്ക് ഒരധിക വരുമാനസാധ്യത കൂടിയുള്ള കാർഷിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതോടൊപ്പം തന്നെ കൃഷിയിടത്തെ തരിശ് രഹിതമാക്കുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് പരീക്ഷണാർത്ഥം പദ്ധതി നടപ്പിലാക്കുന്നത്.
Share your comments