മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പ്രമുഖമായ ഒന്നാണ് ആഗോള താപനം . ഭൂമിയുടെ ഉപരിതലത്തിലും, അന്തരീക്ഷത്തിൻ്റെ കീഴ്ഭാഗങ്ങളിലും താപനില ഉയരുന്നതാണ് ഈ പ്രതിഭാസം കൊണ്ട് വിവക്ഷിക്കുന്നത്.ആഗോള താപനം രണ്ട് ഡിഗ്രി സെൽഷ്യസ് ആയി പരിമിതപ്പെടിത്തിയാലും ഭൂമിയിലെ നാലിലൊരുലൊരു ഭാഗം വരണ്ട് പോകുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു .ഇത് വരൾച്ചയും കാട്ടുതീയുടെ വ്യാപനത്തിനും കാരണമാകുന്നു .എന്നാൽ ആഗോള താപനം 1 .5 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞു പരിമിതപ്പെടുത്തിയാൽ ഭൂമിയിൽ ഉണ്ടാകുന്ന ഈ മാറ്റം കുറയ്ക്കാൻ പറ്റുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഈസ്റ്റ് ആഞ്ചലിയ ,യൂ .കെ, സത്തേൺ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി(സുസ് ടെക് ),ചൈന എന്നി രാജ്യങ്ങളിലെ ശാസ്ത്രഞ്ജർ 27 വിവിധ കാലാവസ്ഥാ മാതൃകകളിൽ നടത്തിയ പഠനത്തിൽ നിന്നും കണ്ടെത്തിയതാണിത്.ആഗോള താപനം 1.5 ആയാലും ,b2 ഡിഗ്രി സെൽഷ്യസ് ആയാലും ,മരുഭൂമീകരണം കൊണ്ട് മാറ്റം വരുന്ന സ്ഥലങ്ങൾ അവർ കണ്ടുപിടിച്ചു പഠനം നടത്തി.ഭൂമിയിലെ ഇരുപത് മുതൽ മുപ്പതു ശതമാനംഭൂമിയാകുമെന്നും മരുഭൂമിയാകുമെന്നും അപ്പോൾ ആഗോള താപനം 2 ഡിഗ്രി സെൽഷ്യസ് എത്തുമെന്നും പഠനം കണ്ടെത്തി..എന്നാൽ ആഗോള താപനം 1 .5 ഡിഗ്രി ആയി പരിമിതപ്പെടുത്തിയാൽ മരുഭൂമികരണം മൂന്നിലൊന്നായി കുറയ്ക്കാൻ കഴിയുമെന്നും പഠനങ്ങൾ തെളിയിക്കുന്നു .മരുഭൂമികരണം ശുദ്ധജല ദൌര്‍ലഭ്യം,കൃഷിനാശം ,കാട്ടുതീ എന്നിവയ്ക്ക് കാരണമാകും .
Share your comments