നിരോധിത കീടനാശിനികളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാന്‍ ശക്തമായ നടപടികളാണ് കൃഷിവകുപ്പ് കൈക്കൊള്ളുന്നത്. ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ മാസത്തില്‍ രണ്ടുതവണയെങ്കിലും നിര്‍ബന്ധമായി കീടനാശിനി വില്‍പനശാലകള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ വളംകീടനാശിനി പ്രയോഗത്തിലേര്‍പ്പെടുന്ന തൊഴിലാളികളെ കൃഷിഭവന്‍ തലത്തില്‍ ഫെബ്രുവരി 10നകം രജിസ്റ്റര്‍ ചെയ്യിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. മരുന്നുതളി ജോലിചെയ്യുന്ന കര്‍ഷകത്തൊഴിലാളികള്‍, കീടനാശിനി വിപണനം നടത്തുന്ന ഏജന്‍സികള്‍ എന്നിവര്‍ക്ക് കീടനാശിനി പ്രയോഗത്തില്‍ അവലംബിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള ബോധവത്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും കൃഷി വകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലകളുടേയും പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഫെബ്രുവരി 25നകം സംഘടിപ്പിക്കും. തുടര്‍ന്നും ബോധവത്കരണക്ലാസുകളും മെഡിക്കല്‍ ക്യാമ്പുകളും നടത്തും.
സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കും നിരോധിത കീടനാശിനികള്‍ വില്‍ക്കുന്നവര്‍ക്കെതിരെയും കൃഷി ഓഫീസറുടെ കുറിപ്പടിയില്ലാതെ നിയന്ത്രിത കീടനാശിനികള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. രാസകീടനാശിനി/കുമിള്‍ നാശിനികളുടെ ഉപയോഗം 2015-16 നെ അപേക്ഷിച്ച് 17.2 ശതമാനം ഈവര്‍ഷം കുറഞ്ഞിട്ടുണ്ട്. ജൈവകീടകുമിള്‍ നാശിനികളുടെ ഉപയോഗം 71.25 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Share your comments