ചുറ്റുമുള്ള മാറ്റങ്ങളെ പെട്ടെന്ന് തിരിച്ചറിയാന്‍ മൃഗങ്ങള്‍ക്ക് കഴിയുമെന്ന് പൊതുവെ പറയാറുണ്ട്. എന്നാലതുമാത്രമല്ല മനുഷ്യരിലെ ഭാവപ്രകടനങ്ങളെയും വിലയിരുത്താന്‍ മൃഗങ്ങള്‍ക്ക് കഴിയുമെന്നാണ് പുതിയ പഠനം. ആടുകള്‍ക്കാണ് ഈ കഴിവ് കൂടുതല്‍.
ഒരു വ്യക്തിയുടെ രണ്ട് വ്യത്യസ്ത ഭാവങ്ങളിലുള്ള ചിത്രങ്ങള്‍, സന്തോഷഭാവത്തിലുള്ളതും ദു:ഖഭാവത്തിലുള്ളതും, ആടുകളെ കാണിച്ചപ്പോള്‍ പുഞ്ചിരിക്കുന്ന ചിത്രങ്ങളെയാണ് ആടുകള്‍ സമീപിച്ചതെന്ന് യൂറോപ്പിലും ബ്രസീലിലുമുള്ള ഗവേഷകര്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. ആടുകള്‍ 1.4 സെക്കന്‍ഡ് സന്തോഷമുള്ള മുഖങ്ങള്‍ക്ക് മുന്നില്‍ ചിലവഴിച്ചപ്പോള്‍ 0.9 സെക്കന്‍ഡ മാത്രമാണ് ദു:ഖഭാവമുള്ള ചിത്രങ്ങള്‍ക്കുമുന്നില്‍ ചിലവഴിച്ചത്.
ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. യുകെയിലെ ബട്ടര്‍ക്കുപ്‌സ് വന്യജീവി സങ്കേതത്തിലെ ആടുകളിലാണ് പഠനം നടത്തിയത്.
'റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സില്‍' പ്രസിദ്ധീകരിച്ച പഠനമാണ് മനുഷ്യ വികാരപ്രകടനം വായിക്കുന്ന ആടുകളുടെ ആദ്യ തെളിവുകള്‍ നല്‍കുന്നത്. കന്നുകാലികളോടും മറ്റു ജീവികളോടുമുള്ള മനുഷ്യരുടെ സമീപനത്തില്‍ ഈ പഠനത്തിന് സുപ്രധാനമായ പങ്കുവഹിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു.
Share your comments