ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETFs), ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ ഇന്ന് ശ്രദ്ധ നേടുകയാണ്. പൊന്നിന്റെ വില ഉയരുന്തോറും സ്വർണ നിക്ഷേപകരും വൻ ലാഭം നേടുകയാണ്.
യഥാർഥ സ്വർണം വാങ്ങാൻ താൽപ്പര്യമില്ലാത്തവരാണെങ്കിലും, നിങ്ങൾക്ക് സ്വർണത്തിൽ നിക്ഷേപം നടത്തണമെങ്കിൽ അതിന് ETF സഹായകരമാകും. കൂടാതെ, സ്വർണ വില ഉയരുന്ന സാഹചര്യത്തിൽ ഗോൾഡ് ETFകളിൽ നിക്ഷേപം നടത്തുന്നതിലൂടെ എങ്ങനെ നേട്ടമുണ്ടാക്കാം എന്ന് അറിയുന്നതിന് തുടർന്ന് വായിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഉപഭോക്താക്കൾക്ക് പണവും മറ്റ് സൗകര്യങ്ങളും വീട്ടിൽ ഇരുന്നും ലഭിക്കും; എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് അറിയുക
റഷ്യ-യുക്രെയ്ൻ സംഘർഷ പശ്ചാത്തലം കൂടി നോക്കുമ്പോൾ പ്രതിസന്ധിയുടെയും അനിശ്ചിതത്വത്തിന്റെയും സമയങ്ങളിലും ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനായി ഗോൾഡ് ഇടിഎഫ് കണക്കാക്കപ്പെടുന്നു. നിങ്ങൾക്ക് സുരക്ഷിതമായ ഒരു സമ്പാദ്യമായി കരുതിവയ്ക്കാൻ ഇത് മികച്ച ഓപ്ഷനാണ്.
മാത്രമല്ല, ഗോൾഡ് ഇടിഎഫ് ഫണ്ടുകൾ അടുത്തിടെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. സാമ്പത്തിക മാന്ദ്യത്തിൽ, ഇക്വിറ്റികളുടെ അസ്ഥിരതയ്‌ക്ക് എതിരെയും നാണയപ്പെരുപ്പത്തിന് എതിരെയും സ്വർണം ഒരു സംരക്ഷണം നൽകാനുള്ള സാധ്യത ഏറെയാണ്.
ഗോൾഡ് ഇടിഎഫ് നിക്ഷേപത്തിന്റെ നേട്ടങ്ങൾ
യഥാർഥ സ്വർണം വാങ്ങുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കുന്നത് മികച്ച ഓപ്ഷനാണ്. ഗോൾഡ് ഇടിഎഫുകളെ ലാഭകരമായ നിക്ഷേപ ഓപ്ഷനാക്കി മാറ്റുന്ന ചില സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം.
-
പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കും
നോട്ട് മാറ്റത്തിലും പണപ്പെരുപ്പത്തിലും സംരക്ഷണം പ്രദാനം ചെയ്യുന്നതിൽ സ്വർണം ഉപയോഗിക്കാനാകും. ഇത് ഒരു സുരക്ഷിത നിക്ഷേപമായും കണക്കാക്കപ്പെടുന്നു.
-
വിൽപ്പന ലളിതവും സുതാര്യവും
സ്വർണ ഇടിഎഫുകളിൽ (1 ഗ്രാം സ്വർണത്തിന് തുല്യമായത്) വ്യാപാരം ആരംഭിക്കുന്നതിന് നിങ്ങൾ കുറഞ്ഞത് 1 യൂണിറ്റ് സ്വർണമെങ്കിലും നേടിയിരിക്കണം. നിങ്ങളുടെ സ്റ്റോക്ക് ബ്രോക്കർ വഴിയോ ഇടിഎഫ് ഫണ്ട് മാനേജർ വഴിയോ സ്റ്റോക്കുകൾക്ക് കഴിയുന്ന അതേ രീതിയിൽ യൂണിറ്റുകൾ വാങ്ങാനും വിൽക്കാനും സാധിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: 500 രൂപ നോട്ടിന് പകരമായി 10,000 രൂപ നേടാം,ചെയ്യേണ്ടത് ഇത്ര മാത്രം
സ്റ്റോക്ക് മാർക്കറ്റുകൾ സജീവമായ കാലത്തോളം നിങ്ങൾക്ക് രാജ്യത്തെ ഏത് സ്ഥലത്ത് നിന്നും ഏത് സമയത്തും സ്വർണ ഇടിഎഫുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാറ്റ് അല്ലെങ്കിൽ മറ്റ് നികുതികൾ മൂലമുണ്ടാകുന്ന സ്വർണ വിലയിലെ മാറ്റങ്ങൾ നിങ്ങളെ ബാധിക്കില്ല.
-
കാത്തിരിപ്പില്ല, കാലയളവില്ല
ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കുമ്പോൾ, ലോക്ക്-ഇൻ കാലയളവ് ഇല്ല. ഫണ്ട് ഓഫ് ഫണ്ടുകളിലും മറ്റും നിക്ഷേപിക്കുന്നതിന് മുൻപ് വലിയ അളവിൽ പണം ലാഭിക്കേണ്ടതായുമില്ല. വെറും 1000 രൂപയിൽ നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാം.
-
വായ്പ ലഭിക്കാൻ സഹായിക്കുന്നു
സ്വർണ ഇടിഎഫിൽ നിക്ഷേപിക്കുന്നതിലൂടെ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം കടം വാങ്ങാൻ നിങ്ങളെ സഹായിക്കും. അതായത്, സ്വർണ ഇടിഎഫുകൾ ഈടായി ഉപയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വിവാഹത്തിന് പണം കണ്ടെത്താൻ ഈ ലോണുകൾ കൂടി അറിഞ്ഞിരിക്കൂ….
-
ചെലവ് കുറവ്
സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്വർണ ഇടിഎഫുകളിലെ യൂണിറ്റുകൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ, പ്രവേശനമോ എക്‌സിറ്റ് ലോഡോ ഇല്ല. ബ്രോക്കറേജ് ഫീസ് മൊത്തം തുകയുടെ 0.5 മുതൽ 1 ശതമാനം വരെ മാത്രമാണ്. കൂടാതെ, ഇവയ്ക്ക് യഥാർഥ സ്വർണ നിക്ഷേപത്തേക്കാൾ വില കുറവാണ്. ഒരു യൂണിറ്റ് സ്വർണം വാങ്ങാൻ നിക്ഷേപകനെ അനുവദിക്കുകയും ചെയ്യും.
-
നികുതി ആനുകൂല്യങ്ങൾ
ഒരു വർഷത്തിലേറെയായി നടത്തുന്ന സ്വർണ ഇടിഎഫുകൾക്ക് ദീർഘകാല മൂലധന നേട്ട നികുതി ബാധകമാണ്. അതേസമയം, ഗോൾഡ് ഇടിഎഫുകളെ VAT, വെൽത്ത് ടാക്‌സ്, സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് എന്നിവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
-
സുരക്ഷിതവും സുതാര്യവുമായ നിക്ഷേപം
നിങ്ങളുടെ സ്റ്റോക്ക് റിട്ടേൺ കുറഞ്ഞാലും, സ്വർണ ഇടിഎഫുകൾ കാര്യമായ നഷ്ടത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. യുദ്ധകാലത്തും മറ്റുമുള്ള അസ്ഥിരമായ വിപണി സാഹചര്യങ്ങളെ അതിജീവിക്കാനും സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഉപഭോക്താക്കൾക്ക് പണവും മറ്റ് സൗകര്യങ്ങളും വീട്ടിൽ ഇരുന്നും ലഭിക്കും; എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് അറിയുക
Share your comments