സംസ്ഥാനത്ത് സ്വർണ വിലയിൽ സർവകാല റെക്കോർഡ്. ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന് 45,000 രൂപയായി. ഗ്രാമിന് 5,625 രൂപയാണ് വില. കഴിഞ്ഞ ദിവസം 44,240 ആയിരുന്നു പവന് വില. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും, പവന് 760 രൂപയുമാണ് വർധിച്ചത്.
രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചതോടെയാണ് സംസ്ഥാനത്തും വില ഉയർന്നത്. അന്താരാഷ്ട്ര സ്വർണ വില 2021 ഡോളറായി. മൂന്ന് ദിവസമായി സ്വർണവില താഴ്ന്ന നിലയിലായിരുന്നു. 1 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 95 രൂപ ഉയർന്നു. നിലവിൽ 5,625 രൂപയാണ് വില. അതേസമയം വെള്ളിവിലയും ഉയർന്നു. 1ഗ്രാം സാധാരണ വെള്ളിയ്ക്ക് 80 രൂപയാണ് വില.
സ്വർണവില പവന് | ഏപ്രിൽ മാസം
|
Share your comments