1. News

Gold Price Today | കുതിച്ചുയർന്ന് സ്വർണവില; പവന് 45,000 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ സർവകാല റെക്കോർഡ്. ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന് 45,000 രൂപയായി

Darsana J
Gold Price Today | കുതിച്ചുയർന്ന് സ്വർണവില; പവന് 45,000 രൂപ
Gold Price Today | കുതിച്ചുയർന്ന് സ്വർണവില; പവന് 45,000 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ സർവകാല റെക്കോർഡ്. ചരിത്രത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന് 45,000 രൂപയായി. ഗ്രാമിന് 5,625 രൂപയാണ് വില. കഴിഞ്ഞ ദിവസം 44,240 ആയിരുന്നു പവന് വില. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും, പവന് 760 രൂപയുമാണ് വർധിച്ചത്.

രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചതോടെയാണ് സംസ്ഥാനത്തും വില ഉയർന്നത്. അന്താരാഷ്ട്ര സ്വർണ വില 2021 ഡോളറായി. മൂന്ന് ദിവസമായി സ്വർണവില താഴ്ന്ന നിലയിലായിരുന്നു. 1 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 95 രൂപ ഉയർന്നു. നിലവിൽ 5,625 രൂപയാണ് വില. അതേസമയം വെള്ളിവിലയും ഉയർന്നു. 1ഗ്രാം സാധാരണ വെള്ളിയ്ക്ക് 80 രൂപയാണ് വില.

സ്വർണവില പവന് | ഏപ്രിൽ മാസം 

ഏപ്രിൽ 1 44,000
ഏപ്രിൽ 2 44,000
ഏപ്രിൽ 3 43,760
ഏപ്രിൽ 4 44,240
ഏപ്രിൽ 5 45,000 (ഉയർന്ന നിരക്ക്)
English Summary: gold price today in kerala 5th april 2023 gold price at all time record

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds