1. News

കാട്ടുചെടിയായി മലയാളി കരുതിയ പഴത്തിന് ‘പൊന്നുംവില’

നമ്മുടെ നാട്ടിൻപുറങ്ങളിൽ നാം ശ്രദ്ധിക്കാതെ കിടന്ന ഒരു കാട്ടുചെടി പഴത്തിന് വന്‍വില.ഒട്ടേറെ ഔഷധ ഗുണങ്ങൾ നിറഞ്ഞ മൊട്ടാബ്ലി (ഞൊട്ടക്ക) എന്നറിയപ്പെടുന്ന കാട്ടു പഴം വിദേശ രാജ്യങ്ങളിൽ പ്രിയമേറുകയാണ്. പാഴ്ചെടികളുടെ പട്ടികയിൽ നമ്മൾ ഉൾപ്പെടുത്തിയിരുന്ന ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. യു.എ.ഇയിൽ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒമ്പത് ദിർഹമാണ് വില.

Asha Sadasiv
നമ്മുടെ നാട്ടിൻപുറങ്ങളിൽ  നാം ശ്രദ്ധിക്കാതെ കിടന്ന ഒരു കാട്ടുചെടി പഴത്തിന് വന്‍വില.ഒട്ടേറെ ഔഷധ ഗുണങ്ങൾ നിറഞ്ഞ മൊട്ടാബ്ലി (ഞൊട്ടക്ക) എന്നറിയപ്പെടുന്ന കാട്ടു പഴം വിദേശ രാജ്യങ്ങളിൽ പ്രിയമേറുകയാണ്. പാഴ്ചെടികളുടെ പട്ടികയിൽ നമ്മൾ ഉൾപ്പെടുത്തിയിരുന്ന  ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. യു.എ.ഇയിൽ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒമ്പത് ദിർഹമാണ് വില. കാന്തല്ലൂരിൽ ഇത് സുലഭമാണ്. കാന്തല്ലൂർ, മറയൂർ മേഖലകളിലെ കാലാവസ്ഥ ഇവയുടെ വളർച്ചയ്ക്ക് അനുയോജ്യമാണ്.മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും.കേരളത്തില്‍ ഞൊട്ടാഞൊടിയൻ എന്ന് വിളിക്കുന്ന കാട്ട് ചെടിപഴത്തിന് നമ്മുടെ നാട്ടിൽ തന്നെ വിവിധ പേരുകളാണ്ഉള്ളത്..മൊട്ടാബ്ലി, മുട്ടാംബ്ലിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ   വിവിധ പേരുകളുള്ള .ഇതിൻ്റെ  ശാസ്ത്രീയ നാമം ഫൈസിലിസ് മിനിമ എന്നാണ്. ഇംഗ്ലിഷിൽ ഗോൾഡൻബെറി എന്നാണ് അറിയപ്പെടുന്നത്.ജീവകം എ,സി , ഇരുമ്പ്, പോളിഫിനോൾ, കാരോടിനോയിഡ്, കാത്സ്യം, ഫോസ്ഫറസ്, കൊഴുപ്പ്, കലോറി എന്നിവയാൽ സമൃദ്ധമായതിനാൽ  ശരീര വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതൽ വൃക്കരോഗത്തിനും മൂത്രതടസ്സത്തിനും വരെ ഈ പഴം ഉത്തമമാണ്. മലയാളികൾക്ക്  ഇതിന്‍റെ സാമ്പത്തിക, ഔഷധ പ്രധാന്യത്തെക്കുറിച്ചു ഇപ്പോഴും അറിവില്ല. ഇതിന്‍റെ ഉയർന്ന വില പുതിയ സാധ്യതകളാണ് കര്‍ഷകര്‍ക്കും മറ്റും മുന്നില്‍ തുറന്നിടുന്നത്.
English Summary: Golden berry fruit becomes costlier

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds