1. News

വാഴക്കൃഷിക്ക് 'നമുക്കു പാര്‍ക്കാന്‍ നല്ല കേരളം പദ്ധതിയുമായി കാന്‍ഫെഡ്.

കാന്‍ഫെഡ് പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. 'നമുക്കു പാര്‍ക്കാന്‍ നല്ല കേരളം' എന്ന മുദ്രാവാക്യവുമായാണ് വിവിധ മേഖലകളിലെ ഇടപെല്‍. നാടിന്റെ പാരിസ്ഥിതിക ബോധവും കാര്‍ഷികപൈതൃകവും തിരിച്ചുപിടിക്കാന്‍ വ്യാപകമായി വാഴക്കൃഷി നടപ്പാക്കാനാണ് പദ്ധതി.

Asha Sadasiv
കാന്‍ഫെഡ് പുതിയ മേഖലകളിലേക്ക്   പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. 'നമുക്കു പാര്‍ക്കാന്‍ നല്ല കേരളം' എന്ന മുദ്രാവാക്യവുമായാണ് വിവിധ മേഖലകളിലെ ഇടപെല്‍. നാടിന്റെ പാരിസ്ഥിതിക ബോധവും കാര്‍ഷികപൈതൃകവും തിരിച്ചുപിടിക്കാന്‍ വ്യാപകമായി വാഴക്കൃഷി നടപ്പാക്കാനാണ് പദ്ധതി.കേരളത്തിലൊട്ടാകെ 200-ലധികം വാഴയിനങ്ങളുണ്ട്. കാന്‍ഫെഡിന്റെ കര്‍ഷകരായ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ച് ഇവയുടെ കന്നുകള്‍ ശേഖരിക്കും. പലവിധത്തിലുള്ള കൂട്ടായ്മകളുണ്ടാക്കി   തരിശുകിടക്കുന്ന സ്ഥലങ്ങളടക്കം കണ്ടെത്തി കൃഷിയിറക്കും. ജൈവവളങ്ങള്‍ മാത്രമേ ഉപയോഗിക്കൂ..ആറുമാസം കൊണ്ട് വിളവെടുക്കുന്ന സമയമാകുമ്പോഴേക്കും ഹോര്‍ട്ടികോര്‍പ്പുമായി സഹകരിച്ച് പ്രാദേശികവിപണനം നടത്തും. കേരളത്തിന്റെ തനിമ ബോധ്യപ്പെടുത്തുന്നതിനായിഡല്‍ഹിയിലെ വ്യാപാരമേളയില്‍ വാഴയുടെ പ്രദര്‍ശനം  കാന്‍ഫെഡ് ആലോചിക്കുന്നു.
English Summary: Kanfed new project to improve banana farming

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds