അൽബേനിയൻ ദേശീയ ചിഹ്നവും, പക്ഷിയുമായ സുവർണ്ണ നിറമുള്ള പരുന്ത് (ഗോൾഡൻ ഈഗിൾ) നാശത്തിൻ്റെ വക്കിലാണെന്ന് പഠനങ്ങൾ. ഒരു കാലത്ത് സുലഭമായികണ്ടിരുന്ന ഇവ ഇപ്പോൾ വംശനാശം നേരിടുകയാണ്. ഇവയുടെ തൂവലുകളിലെ കൗതുകത്തിന്‍റ പേരില്‍ നടന്ന വേട്ടയും,മുയലുകള്‍ ഉള്‍പ്പടെയുള്ള സ്വാഭാവിക ഇരകള്‍ ഇല്ലാതാവുകയും ചെയ്തതാണ് ഈ പക്ഷികളുടെ നാശത്തിലേക്കും നയിച്ചത്.കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി 100 മുതൽ 200 ജോടിവരെ കണ്ടിരുന്ന ഇവ ഇപ്പോൾ പകുതിയായി കുറഞ്ഞു.
തൊണ്ണൂറുകളുടെ കാലഘട്ടത്തിൽ സുലഭമായി കണ്ടിരുന്ന ഇവയെ ഇന്ന് അൽബേനിയയിലെ ബാറുകളിലും ,ഹോട്ടലുകളിലും മറ്റും സ്റ്റഫ് ചെയ്ത രൂപത്തിലാണ് കാണാൻ സാധിക്കുക. അന്താരാഷ്‌ട്ര പ്രകൃതി സംരക്ഷണ സംഘടന (ഐ.യു .സി.എൻ) ഇവയെ വംശനാശഭീഷണി നേരിടുന്ന വർഗത്തിൽ ഉൾപ്പെടുത്തുയിട്ടില്ല .
അൽബേനിയയിൽ 2014 മുതൽ സുവർണ പരുന്തിനെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട് .അതുകൊണ്ട് ഒരുലക്ഷത്തിലധികം പക്ഷികളെ കൊന്നോടിക്കിയ 2000 മൂതൽ 3000 ഇറ്റാലിയൻ വേട്ടക്കാരെ നിരോധിക്കാൻ സാധിച്ചുവെന്ന് ,ഭരണാധികാരികള്‍ പറയുന്നു. വേട്ടക്കാരെ ജയിലിൽ അടയ്ക്കുന്നതുൾപ്പടെ ഉള്ള കൂടുതൽ കടുത്ത നിയമങ്ങൾ കൊണ്ടുവരുമെന്നും അധികൃതർ വ്യക്തമാക്കി..
മറ്റൊരു പ്രധാന ഭീഷണി കന്നുകാലി കൂട്ടങ്ങളെ ചെന്നായയിൽ നിന്നും മറ്റും രക്ഷിക്കുവാനായി ജന്തുക്കളുടെ വിഷം നിറച്ച ശവങ്ങൾ ആട്ടിടയന്മാർ പാടത്തും മറ്റും ഇടുന്നതാണ്. ഇവ കഴിക്കാനായി ചിലപ്പോൾ പരുന്തുകൾ എത്തുകായും അവ മരണപ്പെടുകയും ചെയ്യും. ഇവർക്കെതിരെ പിഴ ചുമത്തിയെങ്കിലും വലിയ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല .
Share your comments