ജനകീയ പക്ഷി കണക്കെടുപ്പ് / ഗ്രേറ്റ് ബാക്യാർഡ് ബേർഡ് കൗണ്ടിന് (ജി ബി ബി സി ) തൃശൂർ ജില്ലയിൽ തുടക്കമായി. പക്ഷി നിരീക്ഷണത്തിൽ അഭിരുചിയുള്ള ആർക്കും ഇതിൽ പങ്കെടുക്കാം തിങ്കളാഴ്ചവരെ ആണ് ഇതിനുള്ള അവസരം.
നാല് ദിവസത്തിൽ കഴിയുന്നത്ര 15 മിനിറ്റ നിരീക്ഷണ കുറിപ്പുകൾ www.ebird.org /india വെബ്സൈറ്റിലൂടെയോ ഇ - ബേർഡ് ആപ് വഴിയോ ചെക്ക് ലിസ്റ്റുകൾ ചിത്രങ്ങളും മറ്റു വിവരങ്ങളും അപ് ലോഡ് ചെയ്യാം. പക്ഷികളുടെയും പ്രകൃതിയുടെയും സംരക്ഷണവും മറ്റും ലക്ഷ്യമാക്കുന്ന വിവിധ ഗ്രൂപ്പുകളുടെയും സംഘടനകളുടെയും ഇന്ത്യയിലെ കൂട്ടായ്മയായ ബേർഡ് കൌണ്ട് കളക്റ്റീവ് ഇന്ത്യ ആണ് ഇന്ത്യയിൽ ഗ്രേറ്റ് ബാക് യാർഡ് ബേർഡ് കൗണ്ട് സംഘടിപ്പിക്കുന്നത്.
തൃശ്ശൂരിൽ കോൾ ബേർഡേർസ് സംഘടനയുടെ നേതൃത്വത്തിൽ പക്ഷി നിരീക്ഷണ പരിപാടികൾ സംഘടിപ്പിക്കുന്നു. കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ കോളേജ് ഓഫ് ഫോറെസ്റ്ററി യുടെ നേതൃത്വത്തിൽ ബേർഡ് വാക് നടത്തുന്നുണ്ട്. 2018 ലെ ഗ്രേറ്റ് ബാക് യാർഡ് ബേർഡ് കൗണ്ടിന്റെ ഭാഗമായി 1440 പേര് രാജ്യത്താകമാനം പക്ഷി നിരീക്അഹ്‌സനത്തിനു ഇനാഗുകയും 825 ഇനങ്ങളെ കണ്ടെത്തുകയും ചെയ്തു. 11800 നിരീക്ഷണ കുറിപ്പുകളാണ് ൪ ദിവസം കൊണ്ട് നൽകിയത് .
പക്ഷി നിരീക്ഷകർക്ക് ഒരു സന്തോഷ വാർത്ത
ജനകീയ പക്ഷി കണക്കെടുപ്പ് / ഗ്രേറ്റ് ബാക്യാർഡ് ബേർഡ് കൗണ്ടിന് (ജി ബി ബി സി ) തൃശൂർ ജില്ലയിൽ തുടക്കമായി.
Share your comments