കാനഡയിലേയ്ക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതാ.. അടുത്ത മൂന്ന് വർഷത്തേയ്ക്ക് വൻ അവസരങ്ങൾ ഒരുക്കി കനേഡിയൻ സർക്കാർ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അന്താരാഷ്ട്ര അതിർത്തികൾ അടച്ചതുമൂലം പ്രതീക്ഷിച്ചത്ര കുടിയേറ്റം ഈ വർഷം രാജ്യത്ത് നടന്നിരുന്നില്ല. ഇതിനെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കാനേഡിയൻ സർക്കാർ അടുത്ത മൂന്ന് വർഷത്തേക്ക് റെക്കോർഡ് ഇമിഗ്രേഷൻ ലക്ഷ്യമാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇമിഗ്രേഷൻ ലെവൽ പ്ലാൻ (Immigration levels plan)
2021-2023 ‘ഇമിഗ്രേഷൻ ലെവൽ പ്ലാൻ' ഒക്ടോബർ 30 ന് രാജ്യം പുറത്തിറക്കി. മൊത്തത്തിലുള്ള കുടിയേറ്റ പ്രവേശനങ്ങളും ഓരോ വിഭാഗങ്ങളിലെയും എണ്ണങ്ങളും ലക്ഷ്യങ്ങളും നിശ്ചയിക്കുന്ന ഈ പദ്ധതി ഓരോ വർഷവും പാർലമെന്റിൽ അവതരിപ്പിക്കും. 2021 ൽ 4.01 ലക്ഷം സ്ഥിര താമസക്കാർ ഉൾപ്പെടെ കാനഡയിലെ ജനസംഖ്യയുടെ 1% നിരക്കിൽ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതാണ് പുതിയതായി പുറത്തിറക്കിയ പദ്ധതി.
കുടിയേറ്റക്കാരുടെ എണ്ണം 2021 ൽ 4.01, 2022 ൽ 4.11 ലക്ഷം, 2023 ൽ 4.21 ലക്ഷം എന്നിങ്ങനെയാണ് പുതിയ കണക്കനുസരിച്ച് കുടിയേറ്റക്കാരെ കാനഡ സ്വാഗതം ചെയ്യുന്നത്. മുമ്പത്തെ പദ്ധതി പ്രകാരം 2021 ൽ 3.51 ലക്ഷവും 2022 ൽ 3. 61 ലക്ഷവുമായിരുന്നു രാജ്യം ലക്ഷ്യമിട്ടിരുന്ന കുടിയേറ്റക്കാരുടെ എണ്ണം. ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും കൂടുതൽ ആളുകളെ സ്വാഗതം ചെയ്യുന്ന ഇമിഗ്രേഷൻ ലെവൽ പ്ലാനാണിത്.
ഇതിന് മുമ്പ് ഒരു വർഷത്തിൽ 4 ലക്ഷത്തിലധികം കുടിയേറ്റക്കാരെ കാനഡ സ്വാഗതം ചെയ്ത ഒരേയൊരു സമയം 1913ലാണ്. അക്കാലത്ത് 4.01 ലക്ഷം പേരെയാണ് കാനഡയിലേയ്ക്ക് പ്രവേശിപ്പിച്ചത്. IRCC യുടെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷം കാനഡയിൽ PR പദവി ലഭിച്ച നാലിൽ ഒരാൾ ഇന്ത്യക്കാരനാണ്. 2019 ൽ രാജ്യത്ത് എത്തിയ 3.41 ലക്ഷത്തിൽ 10,000-85,585 (25.1%) പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്.
എന്താണ് പിആർ (PR)
പിആർ, യുഎസ് ഗ്രീൻ കാർഡിന് സമാനമാണ്. കാനഡയിൽ എവിടെയും താമസിക്കാനും ജോലിചെയ്യാനും പഠിക്കാനുമുള്ള അവകാശം പിആർ ലഭിക്കുന്നതിലൂടെ ഒരു കുടുംബത്തിന് ലഭിക്കും. ഭാവിയിലെ പൗരത്വത്തിലേക്കുള്ള ഒരു പാത കൂടിയാണിത്.
കനേഡിയൻ സമ്പദ്‌വ്യവസ്ഥ
കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ കൊവിഡ് -19 പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനും ഭാവിയിലെ വളർച്ചയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് 2021-2023 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ. വിദഗ്ധരായ ഇന്ത്യക്കാർക്ക് കാനഡയിലേയ്ക്ക് എത്തിച്ചേരാനുള്ള ഏറ്റവും പ്രചാരമുള്ള റൂട്ടാണ് നിലവിലെ പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ പദ്ധതി. പ്രധാൻ മന്ത്രി കിസാൻ വികാസ് പദ്ധതിയിൽ നിക്ഷേപിക്കൂ. ഇരട്ടിയായി തിരിച്ചു വാങ്ങൂ.
#krishijagran #kerala #canada #immigration #news
Share your comments