ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- State Bank of India)യിൽ നിന്നും നിക്ഷേപകർക്ക് അത്യധികം സന്തോഷകരമായ വാർത്തയാണ് വരുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കാനറ ബാങ്ക് എന്നിവ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ, എസ്ബിഐയും നിക്ഷേപത്തിന് കൂടുതൽ മികച്ച ഓഫറുകൾ നൽകുകയാണ്.
രണ്ട് കോടി രൂപയിൽ താഴെ നിക്ഷേപങ്ങൾ നടത്തുന്നവർക്ക് ഇനി കൂടുതൽ പലിശ ലഭിക്കുമെനന്നതാണ് എസ്ബിഐ (SBI)യിൽ നിന്ന് വരുന്ന ശുഭവാർത്ത. കഴിഞ്ഞ ആഴ്ചയാണ് എസ്ബിഐ കുറഞ്ഞ കാലത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കൂട്ടിയത്. ഇപ്പോഴിതാ, 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയിട്ടുള്ളത്.
ഒരു മാസത്തിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഉയർത്തിയ പലിശ നിരക്കിനെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പലിശ നിരക്ക് വർധിപ്പിച്ച് എസ്ബിഐ (SBI Has Increased Interest Rates)
രണ്ട് കോടി രൂപയിൽ കുറവ് നിക്ഷേപം നടത്തുന്ന ചെറിയ നിക്ഷേപകർക്ക് അനുകൂലമായ വാർത്തയാണിത്. ഇതു പ്രകാരം സാധാരണക്കാർക്ക് രണ്ട് വർഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന് 5.10 ശതമാനം പലിശ ലഭിക്കുന്നു. നേരത്തെ ഇത് 5 ശതമാനം മാത്രമായിരുന്നു.
മുതിർന്ന പൗരന്മാർക്ക് 5.6 ശതമാനം പലിശ ലഭിക്കും. മുൻപ് ഇത് 5.5 ശതമാനമായിരുന്നു. ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. നിരക്കുകൾ 0.10 ശതമാനം വർധിപ്പിച്ചതായാണ് ബാങ്ക് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. പുതുക്കിയ പലിശ നിരക്ക് ജനുവരി 22 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
2021 ജനുവരി തുടക്കത്തിലായിരുന്നു മുൻപ് പലിശ നിരക്ക് പുതുക്കിയത്. പിന്നീട് ഈ വർഷം ആദ്യവും നിക്ഷേപകർക്കുള്ള പലിശ നിരക്ക് വർധിപ്പിച്ചു. ശേഷം ഇപ്പോഴുമാണ് പലിശ നിരക്ക് വീണ്ടും ഉയർത്തിയിട്ടുള്ളത്. വരും മാസങ്ങളിൽ പലിശ നിരക്കുകളിൽ ഇനിയും വർധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ പറഞ്ഞിട്ടുണ്ട്.
പുതിയ പലിശ നിരക്കിൽ പൊതുജനങ്ങൾക്കും മുതിർന്ന പൗരന്മാർക്കും ബാധകമായ നിക്ഷേപ കാലാവധിയും പലിശ നിരക്കും കുറിച്ച് കൂടുതലറിയാം.
സാധാരണക്കാർക്ക് നൽകുന്ന നിരക്കുകൾ
-
നിക്ഷേപ കാലാവധി- 7 ദിവസം മുതൽ 45 ദിവസം വരെ
പലിശ നിരക്ക്- 2.90 ശതമാനം
-
നിക്ഷേപ കാലാവധി- 46 ദിവസം മുതൽ 179 ദിവസം വരെ
പലിശ നിരക്ക്- 3.90 ശതമാനം
-
നിക്ഷേപ കാലാവധി- 180 ദിവസം മുതൽ 210 ദിവസം വരെ
പലിശ നിരക്ക്- 4.40 ശതമാനം
-
നിക്ഷേപ കാലാവധി- 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ
പലിശ നിരക്ക്- 4.40 ശതമാനം
-
നിക്ഷേപ കാലാവധി- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ
പലിശ നിരക്ക്- 5.10 ശതമാനം
-
നിക്ഷേപ കാലാവധി- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ
പലിശ നിരക്ക്- 5.10 ശതമാനം
-
നിക്ഷേപ കാലാവധി- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ
പലിശ നിരക്ക്- 5.30 ശതമാനം
-
നിക്ഷേപ കാലാവധി- 5 വർഷം മുതൽ 10 വർഷം വരെ
പലിശ നിരക്ക്- 5.40 ശതമാനം
മുതിർന്ന പൗരന്മാർക്ക് നൽകുന്ന നിരക്കുകൾ
-
നിക്ഷേപ കാലാവധി- 7 ദിവസം മുതൽ 45 ദിവസം വരെ
പലിശ നിരക്ക്- 3.40 ശതമാനം
-
നിക്ഷേപ കാലാവധി- 46 ദിവസം മുതൽ 179 ദിവസം വരെ
പലിശ നിരക്ക്- 4.40 ശതമാനം
-
നിക്ഷേപ കാലാവധി- 180 ദിവസം മുതൽ 210 ദിവസം വരെ
പലിശ നിരക്ക്- 4.90 ശതമാനം
-
നിക്ഷേപ കാലാവധി- 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ
പലിശ നിരക്ക്- 4.90 ശതമാനം
-
നിക്ഷേപ കാലാവധി- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ
പലിശ നിരക്ക്- 5.60 ശതമാനം
-
നിക്ഷേപ കാലാവധി- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ
പലിശ നിരക്ക്- 5.60 ശതമാനം
-
നിക്ഷേപ കാലാവധി- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ
പലിശ നിരക്ക്- 5.80 ശതമാനം
-
നിക്ഷേപ കാലാവധി- 5 വർഷം മുതൽ 10 വർഷം വരെ
പലിശ നിരക്ക്- 6.20 ശതമാനം
Share your comments