കോവിഡ്19 ന്റെ സാഹചര്യത്തില് വെജിറ്റബിള് ആന്ഡ് ഫ്രൂട്ട് പ്രൊമോഷന് കൗണ്സില് കേരളം അവതരിപ്പിച്ച വെജിറ്റബിൾ ചലഞ്ച് പദ്ധതിക്ക് മികച്ച പ്രതികരണം. ആദ്യദിനം തന്നെ കേരളത്തിലെ അഞ്ച് വിതരണകേന്ദ്രങ്ങളിലായി പതിനായിരത്തിലധികം വെജിറ്റബിള് ചലഞ്ച് കിറ്റുകള്ക്ക് ആവശ്യക്കാരെത്തി. എറണാകുളത്ത് കാക്കനാടുള്ള കൃഷി ബിസിനസ്സ് കേന്ദ്രയില്‍ നിന്നു മാത്രം അയ്യായിരം കിറ്റുകള്‍ വിതരണം ചെയ്‌തു
ലോക്ക് ഡൌണ്‍ കാലമായതിനാൽ മുപ്പതിലധികം ചലഞ്ച് കിറ്റുകള്‍ ആവശ്യമുള്ള റെസിഡന്‍സ് അസ്സോസിയേഷനുകള്‍ക്ക് ഓണ്‍ലൈനിലൂടെ ഓര്‍ഡറുകള്‍ നല്‍കാനുള്ള സൗകര്യവും കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ബുക്ക് ചെയ്യുന്ന അസോസിയേഷനുകൾക്ക് ഒരാഴ്ചയ്ക്കകം എത്തിച്ചു നല്‍കുന്നതാണ്.എന്നാൽ വ്യക്തികള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല.വെജിറ്റബിൾ ചലഞ്ചിന് വൻ സ്വീകാര്യത ലഭിച്ചതിനാൽ എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.ആവശ്യക്കാര്‍ക്ക് വിഎഫ്പിസികെയുടെ ജില്ലാ ഓഫിസുകളുമായി ബന്ധപ്പെട്ടു ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ്.
കൂടാതെ വെജിറ്റബിള്‍ ചലഞ്ച് പദ്ധതി പ്രകാരം കൃഷി ചെയ്യുന്നവരെ ഉള്‍പ്പെടുത്തി സമൂഹ്യമാധ്യമങ്ങളിലൂടെ കൃഷിക്കുവേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങളും കൗണ്‍സില്‍ നല്‍കും.
വിഎഫ്പിസികെയുടെ കൃഷി വിദഗ്ദ്ധരോടൊപ്പം കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ കാര്‍ഷികവിദഗ്ദ്ധരും കര്‍ഷര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കും.വെജിറ്റബിള്‍ ചലഞ്ച് പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം ഒരു ലക്ഷത്തോളം കിറ്റുകള്‍ നല്‍കുന്നതിനുള്ള സജ്ജീകരണമൊരുക്കുന്ന തിരക്കിലാണ് വിഎഫ്പിസികെ. നിലവില്‍ 250 രൂപ വിലവരുന്ന 7 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ചെറിയകിറ്റും 600 രൂപ വിലവരുന്ന 10 ഇനങ്ങളുള്ള വലിയ കിറ്റും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9497713883, 8547619056
600 രൂപ വിലയുള്ള കിറ്റിലുള്ളവ
ഗ്രോ ബാഗ് (24x24x40) - 15 എണ്ണം
പച്ചക്കറി വിത്തുകൾ - 6 തരം (മുളക്, വഴ...
ചാണകപ്പൊടി (മൂല്യവർദ്ധന നടത്തിയത് ) - 2 കിലോഗ്രാം.
വിത്തുകൾ പാകാനുള്ള ട്രേ (35 അറകൾ ഉള്ളത് ) - 1 എണ്ണം
ചകിരിച്ചോർ കമ്പോസ്റ്റ് - 250 ഗ്രാം
കടലപ്പിണ്ണാക്ക് - 500 ഗ്രാം
എല്ലുപൊടി - 1 കിലോഗ്രാം
സ്യൂഡോമോണാസ് - 200 ഗ്രാം
വേപ്പെണ്ണ - 100 മില്ലി
ഫിഷ് അമിനോ ആസിഡ് - 100 മില്ലി
250 രൂപ വിലയുള്ള കിറ്റിലുള്ളവ
ഗ്രോ ബാഗ് (24x24x40) - 5 എണ്ണം
പച്ചക്കറി വിത്തുകൾ - 6 തരം(മുളക്, വഴുതന, വെണ്ട, പയർ, ചീര, തക്കാളി)
ജൈവവളമിശ്രിതം - 1 കിലോഗ്രാം
വിത്തുകൾ പാകാനുള്ള ട്രേ (35 അറകൾ ഉള്ളത് ) - 1 എണ്ണം
ചകിരിച്ചോർ കമ്പോസ്റ്റ് - 250 ഗ്രാം
കടലപ്പിണ്ണാക്ക് - 500 ഗ്രാം
എല്ലുപൊടി - 1 കിലോഗ്രാം
സ്യൂഡോമോണാസ് - 2 കിലോഗ്രാം
വേപ്പെണ്ണ - 100 മില്ലി
Share your comments