<
  1. News

ക്ഷീരകർഷകന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന കിടിലം പദ്ധതികൾ

പശുവിന് മാത്രമല്ല ക്ഷീര കർഷകനും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന നിരവധി പദ്ധതികളാണ് ഗവൺമെൻറ് അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ക്ഷീരവികസന വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിൻറെ യും പദ്ധതികൾ താഴെ നൽകുന്നു.

Priyanka Menon
ക്ഷീരകർഷകന് ഇൻഷുറൻസ് പരിരക്ഷ
ക്ഷീരകർഷകന് ഇൻഷുറൻസ് പരിരക്ഷ

പശുവിന് മാത്രമല്ല ക്ഷീര കർഷകനും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന നിരവധി പദ്ധതികളാണ് ഗവൺമെൻറ് അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ക്ഷീരവികസന വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിൻറെയും പദ്ധതികൾ താഴെ നൽകുന്നു.

The government has introduced several schemes which provide insurance cover not only to the cow but also to the dairy farmer. The following are the schemes of the important Dairy Development and Animal Husbandry Departments.

ഗോ സമൃദ്ധി പ്ലസ്

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് ഇത്. ഒരു വർഷം/ മൂന്നുവർഷം ഈ കാലയളവിൽ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 50000 രൂപ വിലയുള്ള പശുവിനെ ഒരു വർഷത്തേക്ക് 700 രൂപയും മൂന്നുവർഷത്തേക്ക് 1749 രൂപയുമാണ് പ്രീമിയം. SC/ST വിഭാഗം യഥാക്രമം 420 രൂപയും 981 രൂപയും അടച്ചാൽ മതി.

50,000 രൂപയിൽ കൂടുതൽ വിലയുള്ള പശുവിന് അഡീഷണൽ പോളിസി സൗകര്യമുണ്ട്. പദ്ധതിപ്രകാരം കർഷകന് രണ്ടുലക്ഷം രൂപ വരെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

ക്ഷീര സാന്ത്വനം

ഒരു ലക്ഷം ക്ഷീരകർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ലക്ഷ്യമിട്ട് ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്. ഒരു വർഷമാണ് ഇതിൻറെ കാലാവധി. ക്ഷീര കർഷകൻ, ജീവിതപങ്കാളി, 25 വയസ്സുവരെ പ്രായമായ അവിവാഹിതരായ രണ്ടു കുട്ടികൾ, ക്ഷീരസംഘം ജീവനക്കാർ എന്നിവർക്ക് വേണ്ടിയാണ് പദ്ധതി. അംഗങ്ങളുടെ പ്രായപരിധി 80 വയസ്സ്. ഒറ്റത്തവണ പ്രീമിയം 5000 രൂപ. കർഷകർക്കും കുടുംബാംഗങ്ങൾക്കും ഉള്ള ചികിത്സ സഹായം ഒരു ലക്ഷം രൂപയാണ്. നിലവിൽ ഇൻഷുറൻസ് ഉള്ള കന്നുകാലികൾക്ക് വീണ്ടും ഇൻഷുറൻസ് ചെയ്യേണ്ടതില്ല.

ഗോ സുരക്ഷാ പോളിസി

കന്നുകാലികൾക്ക് ഒരുവർഷത്തെ പരിരക്ഷ ലഭ്യമാകുന്ന ഒന്നാണ് ഇത്. കന്നുകാലികൾ ചത്താൽ 100% പരിരക്ഷയും രോഗംമൂലം കറവ  വറ്റുന്നതും, വന്ധ്യതയ്ക്കും 75 ശതമാനം പരിരക്ഷയും ഈ പദ്ധതി പ്രകാരം നൽകും. രക്തസ്രാവം, ആന്ത്രക്സ്, ഫുഡ് ആൻഡ് മൗത്ത് രോഗങ്ങൾക്ക് വാക്സിൻ വേണ്ട ചെലവും ഈ പദ്ധതി പ്രകാരം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അടുത്തുള്ള ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടുക.

അപകട സുരക്ഷാ പോളിസി

അംഗങ്ങളായ കർഷക അപകടത്തിൽ മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ അംഗങ്ങളുടെ 25 വയസ്സ് വരെയുള്ള കുട്ടികൾക്ക് പഠന സഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത് 5 ലക്ഷം രൂപവരെയാണ് സഹായം.

English Summary: good schemes to ensure insurance cover for dairy farmers

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds