സംസ്ഥാനത്ത് കന്നുകാലി സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളിൽ ഒന്നാണ് ഗോവർദ്ധിനി. പ്രതിവർഷം സംസ്ഥാനത്ത് നാലുലക്ഷത്തോളം കന്നുകുട്ടികൾ ജനിക്കുന്നു എന്നാണ് കണക്ക്. ഇതിൽ രണ്ട് ലക്ഷത്തോളം പശുക്കുട്ടികളാണ്. ഇവയുടെ തീറ്റയുടെ ആവശ്യകത കണക്കാക്കി സബ്സിഡി നിരക്കിൽ തീറ്റയും, ശാസ്ത്രീയ പരിപാലനവും, ഇൻഷൂറൻസ് പരിരക്ഷയും ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ഗോവർദ്ധിനി. ഒരു പശുക്കുട്ടിക്ക് 12,500 രൂപ സബ്സിഡി നൽകുന്നു. പദ്ധതിയുടെ അനുകൂല്യം ലഭ്യമാവാൻ ക്ഷീര കർഷകൻ കന്നുകുട്ടി ജനിച്ചാൽ ഉടനെ മൃഗാശുപത്രിയിലോ, ഡിസ്പെൻസറിലോ, ഐ സി ഡി പി സബ് സെന്ററിലോ രജിസ്റ്റർ ചെയ്യണം.
നാലുമാസം പ്രായം ആകുന്നതുവരെ രജിസ്റ്റർ ചെയ്യാം. ഒരു കർഷകന് 2 പശുക്കുട്ടികളെ രജിസ്റ്റർ ചെയ്യാം. പശുക്കുട്ടികളെ ഉൽപാദനക്ഷമത യുള്ള പശുക്കൾ ആക്കി മാറ്റുകയാണ് ലക്ഷ്യം. അപേക്ഷകന് വരുമാന പരിധി ബാധകമല്ല. കന്നുകുട്ടികൾക്ക് 30 മാസക്കാലം പകുതി വിലക്ക് ധാതുലവണ മിശ്രിതം കാലിത്തീറ്റ നൽകും. സബ്സിഡി നിരക്കിൽ 12,500 രൂപയാണ് ക്ഷീരകർഷകന് ലഭ്യമാവുക. ഈ രജിസ്റ്ററിന്റെ സീനിയോറിറ്റി അടിസ്ഥാനത്തിൽ പശുകുട്ടികളെ തെരഞ്ഞെടുത്തു ക്ഷീര സംഘങ്ങൾ വഴിയാണ് പോഷകാഹാര വിതരണം സാധ്യമാകുന്നത്.
Share your comments