ഇടുക്കി: സർക്കാർ ഒപ്പം നിന്നപ്പോൾ മറയൂരിലെയും കാന്തല്ലൂരിലെയും കർഷകരും സ്മാർട്ട് ആയി. കാന്തല്ലൂരിലെയും വട്ടവടയിലെയും കർഷകർ ഹോർട്ടികോർപ്പിന്റെ സഹായത്തോടെ തരിശ്ശ് ഭൂമിയെല്ലാം നൂറുമേനി വിളയിക്കുന്ന പച്ചക്കറിപ്പാടങ്ങളാക്കി മാറ്റി. ശീതകാലവിളകളുടെ പ്രധാന ഉത്പാദന കേന്ദ്രമായ മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ പച്ചക്കറി ഉത്പാദനവും സംഭരണവും ഇരട്ടിയിലധികമായി. ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ അളവനുസരിച്ചു കർഷകർക്ക് ഹോർട്ടികോർപ്പിൽ നിന്നും ഇൻസെന്റീവ് ലഭിച്ചത് യുവാക്കളെക്കൂടി പച്ചക്കറി കൃഷിയിലേക്കു ആകർഷിക്കുന്നുണ്ട്. ഹോർട്ടികോർപ് തൃശൂർ മുതലുള്ള വടക്കൻ ജില്ലകളിലേക്ക് പച്ചക്കറി എത്തിച്ചു കർഷകരെ വിപണിയിൽ സഹായിച്ചു. ഓണക്കാലത്തെ വിപണി പ്രതീക്ഷിച്ചു കൃഷി ചെയ്ത കർഷകരെ നഷ്ടം സഹിച്ചു സഹായിക്കാൻ സർക്കാർ ശ്രമിച്ചില്ലാ- യിരുന്നവെങ്കിൽ തങ്ങൾ കടക്കെണിയിലായേനെ എന്ന് കർഷകർ ഒന്നടങ്കം പറഞ്ഞു.
2018 ൽ 3.52 കോടി രൂപയുടെ പച്ചക്കറി ഹോർട്ടികോർപ് സംഭരിച്ചിരുന്നു. അടുത്ത വർഷം വന്ന വന്ന പ്രളയം ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു 2019 സാമ്പത്തിക വർഷം 12 ടൺ മറയൂർ ശർക്കരയും 18,30,382 കിലോ പച്ചക്കറിയും ഹോർട്ടികോർപ് കർഷകരിൽ നിന്നും നാലര കോടി രൂപ നൽകി കർഷകരിൽ നിന്നും സംഭരിച്ചു. ഈ സാമ്പത്തിക വര്ഷം 15,817 കിലോ പച്ചക്കറി രണ്ടര കോടി രൂപയ്ക്കു സംഭരിച്ചു. കൂടാതെ വിനോദ സഞ്ചാരികൾക്കും സ്വകാര്യ വ്യവസായികൾക്കും ഇത്രയും തന്നെ പച്ചക്കറികൾ കർഷകർ നേരിട്ട് വില്പന നടത്തിയിട്ടുണ്ട്. 2018 ൽ 60 കിലോ പഴവർഗങ്ങൾ മാത്രമാണ് ഹോർട്ടികോർപ് സംഭരിച്ചതെങ്കിൽ ഇത്തവണ 3245 കിലോ സംഭരിച്ചു വില്പന നടത്തി. ഏതായാലും വളരെ കുറഞ്ഞ വിലയ്ക്ക് കാന്തല്ലൂർ വട്ടവട എന്നിവിടങ്ങളിൽ നിന്നും ഇടനിലക്കാർ വാങ്ങുന്ന വിഷരഹിത പച്ചക്കറികൾ ഹോർട്ടികോർപ് ഇടപെട്ടു നേരിട്ട് വാങ്ങിയത് അവിടുത്തെ കർഷകരോട് കാട്ടിയ ഏറ്റവും വലിയ സഹായം ആയി .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഡിസംബറിലെ സൗജന്യ കിറ്റിൽ മാസ്കില്ല പകരം ജനുവരിയിൽ റേഷൻ കട വഴി നൽകും.
Share your comments