<
  1. News

കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് 100% വരെ സബ്സിഡി നല്‍കി സര്‍ക്കാര്‍

കാര്‍ഷിക യന്ത്രവല്‍ക്കരണം യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ വിളകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുക മാത്രമല്ല, വിളകളുടെ ഗുണനിലവാരം നിലനിര്‍ത്താനും സഹായിച്ചിട്ടുണ്ട്.

Saranya Sasidharan
Agricultural machinery
Agricultural machinery

കാര്‍ഷിക യന്ത്രവല്‍ക്കരണം യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ വിളകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുക മാത്രമല്ല, വിളകളുടെ ഗുണനിലവാരം നിലനിര്‍ത്താനും സഹായിച്ചിട്ടുണ്ട്. വിളവെടുപ്പ് യന്ത്രങ്ങള്‍ പോലെയുള്ള യന്ത്രങ്ങള്‍ കൃഷിയിടങ്ങളില്‍ നിന്ന് കുറ്റിക്കാടുകള്‍ നീക്കം ചെയ്യാനും ഉപയോഗിക്കാവുന്നതാണ്, ഇത് കുറ്റിക്കാടുകള്‍ കത്തിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

പക്ഷേ, ഇപ്പോഴും വരുമാനം കുറവായതിനാല്‍ ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാന്‍ കഴിയാത്ത കര്‍ഷകര്‍ ഏറെയുണ്ട്. അവരുടെ ഈ പ്രശ്‌നം പരിഹരിക്കാന്‍, ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ ലഭ്യമാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് ഒരു വലിയ വാര്‍ത്തയുണ്ട്.

അതായത്, ഭദോഹി എന്ന ജില്ലയിലെ കര്‍ഷകര്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് മെതി യന്ത്രങ്ങളില്‍ നിന്ന് മറ്റെല്ലാ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും സബ്സിഡി നല്‍കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലും കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ 40 മുതല്‍ 100 ശതമാനം വരെ സബ്സിഡി നല്‍കിയിട്ടുണ്ട്.

അപേക്ഷയ്ക്കായി ഒരു പ്രത്യേക പോര്‍ട്ടല്‍ തുറക്കും
കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിക്ക് കീഴില്‍ നവംബര്‍ 15 മുതല്‍ അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും തുറന്നിട്ടുണ്ട്. ഇതിലൂടെ കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയും. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് മെതി വാങ്ങുമ്പോള്‍ 1.70 ലക്ഷം എന്ന നിശ്ചിത വിലയില്‍ 100 ശതമാനം സബ്സിഡി നല്‍കുമെന്ന് ഡെപ്യൂട്ടി അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ അരവിന്ദ് കുമാര്‍ സിംഗ് പറഞ്ഞു.

എന്നിരുന്നാലും, പയര്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകരുടെ 10 അംഗ സംഘത്തിന് മാത്രമേ ഇതിന് അപേക്ഷിക്കാന്‍ കഴിയൂ. ഇതോടൊപ്പം 6.68 ലക്ഷം രൂപയ്ക്ക് ഒരുക്കുന്ന മിനി ഗോഡൗണിനായി ഏതൊരു കര്‍ഷകനും അപേക്ഷിക്കാം. ഈ സ്‌കീമിന് കീഴില്‍, 50 ശതമാനം, അതായത് 3.34 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും.

English Summary: Government provides up to 100% subsidy for purchase of agricultural machinery

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds