<
  1. News

ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പിൻ്റെ കര്‍മപദ്ധതികൾ

ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 15 വരെ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൈവകൃഷി പ്രോല്‍സാഹനവും ഭക്ഷ്യവസ്തുക്കളുടെ സ്വയം പര്യാപ്തതയും ലക്ഷ്യമിടുന്ന 450 ദിനകര്‍മ്മ പരിപാടി നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു

KJ Staff

ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 15 വരെ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൈവകൃഷി പ്രോല്‍സാഹനവും ഭക്ഷ്യവസ്തുക്കളുടെ സ്വയം പര്യാപ്തതയും ലക്ഷ്യമിടുന്ന 450 ദിനകര്‍മ്മ പരിപാടി നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ തരിശുരഹിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നേടാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

സര്‍ക്കാര്‍ അധികാരം ഏല്‍ക്കുമ്പോള്‍ സംസ്ഥാനത്ത് നെല്‍കൃഷിക്ക് അനുയോജ്യമായ ഒരുലക്ഷം ഹെക്ടര്‍ സ്ഥലം തരിശായി കിടക്കുകയായിരുന്നു. ഇതിനു മാറ്റമുണ്ടാക്കി. ഇതിലൂടെ നെല്‍കൃഷി അഞ്ചരലക്ഷം ടണില്‍നിന്ന് ഏഴ് ലക്ഷം ടണായി ഉത്പാദനം വര്‍ധിപ്പിക്കാനായി. പച്ചക്കറി ഉത്പ്പാദനം ഏഴരലക്ഷം ടണില്‍നിന്ന് പന്ത്രണ്ടരലക്ഷം ടണായി ഉയര്‍ത്താനായി. കൃഷി ചെയ്യുന്നതിനെ കുറിച്ച് വിദ്യാര്‍ഥികളെ അവബോധമുള്ളവരാക്കി തീര്‍ക്കും. ഭക്ഷണം കഴിക്കുന്ന എല്ലാവരും അവര്‍ക്ക് കഴിയുന്നതരത്തില്‍ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കാന്‍ തയാറാകണം.കേരളം ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയം പര്യാപ്തയിലേക്ക് അടുക്കുന്നതായും മന്ത്രി പറഞ്ഞു

English Summary: Government to promote organic farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds