മുടങ്ങിയ നെല്ല് സംഭരണവും കൊയ്ത്തും പുനരാരംഭിക്കാന്‍ തീരുമാനമായി .തൊഴിലാളി ക്ഷാമവും വാഹനങ്ങളുടെ അപര്യാപ്തതയും കാരണം മുടങ്ങിയ നെല്ല് സംഭരണവും കൊയ്ത്തുമാണ് പുനരാരംഭിക്കാൻ പൊതുമരാമത്ത് മന്ത്രിയും കൃഷിമന്ത്രിയും, ഭക്ഷ്യമന്ത്രിയും പങ്കെടുത്ത യോഗത്തില്‍ തീരുമാനമായത്. ലോറി ഉടമകളുമായും തൊളിലാളി യൂണിയനുമായും സംസാരിച്ച് വാഹനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ആലപ്പുഴയിൽ ചേർന്ന മന്ത്രിതല യോഗം ലോറി എത്തിക്കാൻ വേണ്ട നടപടികളെടുക്കുമെന്ന് മില്ലുടമകൾക്ക് ഉറപ്പു നൽകി.മില്ലുകാര്‍ നെല്ല് സംഭരിക്കാമെന്ന് ഉറപ്പ് നല്‍കിയതായും ഉന്നതതല യോഗത്തിന് ശേഷം മന്ത്രിമാര്‍ വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകാത്ത രീതിയില്‍ നെല്ല് സംഭരണം പൂര്‍ത്തിയാക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞു. കൊയ്ത്തിനും നെല്ല് വാഹനങ്ങളില്‍ കയററുന്നതിനും തൊഴിലാളികള്‍ക്ക് തടസമുണ്ടാകാതിരിക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേക പ്രോട്ടോകോളും കൊറോണ പ്രതിരോധ സംവിധാനങ്ങളും തൊഴിലാളികള്‍ക്കായി ഒരുക്കും. നാളെ മുതല്‍ തന്നെ നെല്ല് സംഭരണം കാര്യക്ഷമമായി നടക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.അസാധാരണ സംഭവങ്ങൾ ഉണ്ടായാൽ താത്കാലിക ഗോഡൗണു കളിലേക്ക് നെല്ല് മാറ്റി സൂക്ഷിക്കും.അസാധാരണ സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ നെല്ല് താത്കാലിക ഗോഡൗണുകളിലേക്ക് മാറ്റും. കൊവിഡ് പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് വേണ്ട ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ, പാലക്കാട്, തൃശൂർ, കോട്ടയം ജില്ലകളിലാണ് കൊയ്ത നെല്ല് പാടത്ത് കെട്ടിക്കിടന്ന അവസ്ഥയുണ്ടായത്. ജില്ലാ അതിർത്തികൾ വഴി ഇനി ലോറികൾക്ക് സുഗമമായി യാത്ര ചെയ്യാം. കൊയ്ത്ത് നടക്കേണ്ട പാടങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കാനും നടപടികളായി.
കുട്ടനാട്ടില്‍ മാത്രം ഇനി 16000 ഹെക്ട്ര്‍ പാടത്തെ കൊയ്ത്ത് പൂര്‍ത്തിയാകാനുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി കൊയ്ത നെല്ല് പാടത്തു കിടക്കുകയാണ്. ഇതേ സമയം വേനല്‍മഴ കഴിഞ്ഞ രണ്ടു ദിവസവും ശക്തമായിരുന്നു. ഇതോടെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ ആശങ്ക കുറക്കുന്നതാണ് മന്ത്രിമാര്‍ നല്‍കുന്ന ഉറപ്പ്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുക അത്ര എളുപ്പമല്ലെന്ന വിലയിരുത്തലാണ് കര്‍ഷകര്‍ക്കുള്ളത്.
Share your comments