കർഷകന് നഷ്ടമുണ്ടാക്കാതെയുള്ള സീറോ ബഡ്ജറ്റ് കൃഷിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. ഇതിൻ്റെ ഭാഗമായി വിവധ രാജ്യങ്ങളിലെ കൃഷി വിദഗ്ധരും കർഷകരും പങ്കെടുക്കുന്ന അന്താരാഷ്ട്ര കൃഷി ശിൽപശാല അടുത്ത മാസം കോഴിക്കോട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാളികേര വികസനത്തിൽ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുന്നതിന്റെ മുന്നോടിയായി വേങ്ങേരിയിൽ നാളികേര ഹബ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓണവിപണി ലക്ഷ്യം വച്ച് 4000 മെട്രിക് ടൺ വെളിച്ചെണ്ണയാണ് ഈ വർഷം കേരഫെഡ് ഉൽപ്പാദിപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൃഷിവകുപ്പ് ഫാമുകളിൽ നിന്നുള്ള വിവിധ വിത്തിനങ്ങൾ, നടീൽ വസ്തുക്കൾ, കാർഷിക യന്ത്രങ്ങൾ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ടതെന്തും കേരളശ്രീ എന്ന ബ്രാൻഡ്‌നെയിമിൽ ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന സംരംഭമാണ് അഗ്രോ ബസാർ. തമിഴ്‌നാട്, ഹിമാചൽപ്രദേശ്, കർണാടക, കശ്മീർ, തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാർ വകുപ്പുകൾ നിർമിക്കുന്ന ഉൽപ്പന്നങ്ങളും അഗ്രോ ബസാറിൽ ലഭ്യമാണ്. ലക്ഷദ്വീപിൽ നിന്നുള്ള നാളികേര ഉൽപ്പന്നങ്ങളും ബസാറിലുണ്ട്.
Share your comments