1. News

വിവിധ രാജ്യങ്ങളിലേക്ക് പൊടിയരി കയറ്റുമതി ചെയ്യാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

പൊടിയരിയുടെ കയറ്റുമതി നിരോധനം നിലവിലുണ്ടെങ്കിലും, മറ്റ് രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, വിവിധ രാജ്യങ്ങളിലേക്ക് പൊടിയരി കയറ്റുമതി ചെയ്യുന്നതിന് ബുധനാഴ്ച സർക്കാർ അനുമതി നൽകി.

Raveena M Prakash
Govt give permission to export broken rice in different countries
Govt give permission to export broken rice in different countries

പൊടിയരിയുടെ കയറ്റുമതി നിരോധനം നിലവിലുണ്ടെങ്കിലും, മറ്റ് രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, വിവിധ രാജ്യങ്ങളിലേക്ക് പൊടിയരി കയറ്റുമതി ചെയ്യുന്നതിന് ബുധനാഴ്ച സർക്കാർ അനുമതി നൽകി. പൊടിയരി കയറ്റുമതി ചെയ്യുന്നത് രാജ്യത്തു നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, മറ്റ് രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇന്ത്യാ ഗവൺമെന്റ് നൽകുന്ന അനുമതിയുടെ അടിസ്ഥാനത്തിലും അവരുടെ സർക്കാരിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലും കയറ്റുമതി അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT)യുടെ ഓദ്യോഗിക പ്രസ്‍താവനയിൽ പറയുന്നു.

ഈ സാമ്പത്തിക വർഷത്തിൽ, അടുത്ത ആറ് മാസത്തിനുള്ളിൽ സാമ്പത്തിക നയതന്ത്രത്തിന്റെ ഭാഗമായി ഇന്ത്യ നേപ്പാൾ, ഇന്തോനേഷ്യ, സെനഗൽ, ഗാംബിയ  തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏകദേശം 1.05 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യുമെന്ന് അധികൃതർ അറിയിക്കുന്നു. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് നേപ്പാളിലേക്ക് 300,000 ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്, അതോടൊപ്പം ഇന്തോനേഷ്യയിലേക്ക് 200,000 ടൺ പൊടിയരി എന്നിവ അയക്കുന്നതാണ്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരം സെനഗലിലേക്ക് 500,000 ടൺ അരിയും ഗാംബിയയിലേക്ക് 50,000 ടൺ അരിയും അയച്ചതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൺസൂൺ മഴ ശരാശരിയിലും താഴെയുള്ളതിനാൽ, ഉൽപ്പാദനത്തെക്കുറിച്ചുള്ള ആശങ്കയെത്തുടർന്ന് വില നിയന്ത്രിക്കാൻ പാരാബോയിൽഡ് ഒഴികെയുള്ള, പൊടിയരിയുടെ കയറ്റുമതി ഇന്ത്യ നിരോധിക്കുകയും ബസുമതി ഇതര ഇനങ്ങൾക്ക് 20% കയറ്റുമതി തീരുവ ചുമത്തുകയും ചെയ്തിരുന്നു. 

ആഗോളതലത്തിൽ ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ അരി ഉത്പാദക രാജ്യമാണ് ഇന്ത്യ, ഇത് ലോക വ്യാപാരത്തിന്റെ 40% മായി കണക്കാക്കപ്പെടുന്നു.  2022-23 സാമ്പത്തിക വർഷത്തിൽ, 2022 ലെ 17.3 മെട്രിക് ടൺ ബസുമതി ഇതര അരി 17.79 മെട്രിക് ടൺ കയറ്റുമതി ചെയ്തു, അതേസമയം, ആഭ്യന്തര വില കുറയ്ക്കാൻ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതിനാൽ പൊടിയരി കയറ്റുമതി കഴിഞ്ഞ വർഷം 23% കുറഞ്ഞ് 3 മെട്രിക് ടണ്ണായി. 2022 ഡിസംബറിൽ, ജൈവ ബസുമതി അരിയുടെയും, ജൈവ ബസുമതി ഇതര അരിയുടെയും കയറ്റുമതിക്ക് സർക്കാർ അനുമതി നൽകി.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു

Pic Courtesy: Pexels.com

Source: Union Ministry of Food 

English Summary: govt give permission to export broken rice in different countries

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds