<
  1. News

അസംസ്‌കൃത ചണത്തിനു ക്വിന്റലിന് 300 രൂപ വർധിപ്പിച്ച്, ഏറ്റവും കുറഞ്ഞ താങ്ങുവില 5,050 രൂപയാക്കി കേന്ദ്രം

2023-24 സീസണിൽ അസംസ്‌കൃത ചണത്തിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 5,050 രൂപയായി, സർക്കാർ വെള്ളിയാഴ്ച ചണത്തിനു 300 രൂപ വർധിപ്പിച്ചു.

Raveena M Prakash
Govt hike price of Raw jute MSP Price by 300 rupees, now its 5050 per quintal
Govt hike price of Raw jute MSP Price by 300 rupees, now its 5050 per quintal

2023-24 കാർഷിക സീസണിൽ അസംസ്‌കൃത ചണത്തിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 5,050 രൂപയായി, സർക്കാർ വെള്ളിയാഴ്ച ചണത്തിനു 300 രൂപ വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (CCEA) യോഗത്തിലാണ് ഈ പുതിയ തീരുമാനം. കാർഷിക ചെലവുകൾക്കും, വിലകൾക്കും വേണ്ടിയുള്ള കമ്മിഷന്റെ (സിഎസിപി) ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരമെന്ന്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസറ്റ് മന്ത്രി അനുരാഗ് താക്കൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2023-24 കാർഷിക സീസണിൽ അസംസ്‌കൃത ചണത്തിന്റെ, മുമ്പത്തെ TD-5 ഗ്രേഡിന് തുല്യമായ TD-3യുടെ MSP വില ക്വിന്റലിന് 5,050 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അസംസ്‌കൃത ചണത്തിന്റെ ഓൾ ഇന്ത്യ വെയ്റ്റഡ്, ശരാശരി ഉൽപ്പാദനച്ചെലവിനെക്കാൾ 63.2 ശതമാനം വരുമാനം ഈ തീരുമാനം മൂലം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

2023-24 കാർഷിക സീസണിൽ പ്രഖ്യാപിച്ച അസംസ്‌കൃത ചണത്തിന്റെ എംഎസ്‌പി, 2018-19 ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതുപോലെ, മൊത്തത്തിലുള്ള ഇന്ത്യയുടെ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് എങ്കിലും എംഎസ്പി നിശ്ചയിക്കുക എന്ന ആശയത്തിന് അനുസൃതമാണ്, എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ഗവൺമെന്റ് നോഡൽ ഏജൻസിയായി ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ (JCI), താങ്ങു വില സംബന്ധിച്ചുള്ള പ്രവർത്തങ്ങൾ ചെയ്യുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു, അത്തരം പ്രവർത്തനങ്ങളിൽ എന്തെങ്കിലും നഷ്ടമുണ്ടായാൽ അത് കേന്ദ്ര ഗവൺമെന്റ് പൂർണ്ണമായും നികത്തുമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: PMFBY: വിള ഇൻഷുറൻസിനായി അടക്കുന്ന പ്രീമിയത്തിന്റെ ഓരോ 100 രൂപയ്ക്കും, കർഷകർക്ക് ലഭിച്ചത് 514 രൂപ: മന്ത്രി നരേന്ദ്ര സിംഗ് തോമർ

English Summary: Govt hike price of Raw jute MSP Price by 300 rupees, now its 5050 per quintal

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds