മൊത്തത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലത്തായാണ് ഈ ആല്‍മരം വ്യാപിച്ചു നില്‍ക്കുന്നത്.ശക്തമായ രണ്ടു കൊടുങ്കാറ്റുകള്‍ അതിജീവിച്ച ചരിത്രം ഉണ്ടെങ്കിലും അതിൻ്റെ ഫലത്താല്‍ ഇതിൻ്റെ തായ്ത്തടി നഷ്ടമായിരുന്നു. എങ്കിലും ഊന്ന് വേരുകള്‍ നല്കിയ ബലത്തിലാണ് വൃക്ഷം ഇന്നും നിലനില്‍ക്കുന്നത്. നാലായിരത്തോളം ഊന്നുവേരുകളുള്ള ഈ മരത്തിന് ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അത്രയും ഉയരമുണ്ടെന്നാണ് കണക്കാക്കുന്നത്.486 മീറ്റര്‍ ചുറ്റളവില്‍ ഈ മരത്തിൻ്റെ ഏറ്റവും ഉയരം കൂടിയ ശിഖരത്തിന് ഏകദേശം 25 മീറ്റര്‍ ഉയരമാണുള്ളത്. 1985 ലാണ് മൂന്ന് ഏക്കര്‍ സ്ഥലത്തായി പടര്‍ന്നു കിടന്ന ഈ ആല്‍മരത്തിന് ചുറ്റുമായി വേലിയൊരുക്കിയത്.
സൂര്യപ്രകാശത്തിൻ്റെ ലഭ്യത തേടി കിഴക്കോട്ടാണ് ഈ മരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഗാര്‍ഡൻ്റെ പടിഞ്ഞാറു ഭാഗം കെട്ടിടങ്ങളും റോഡുകളുമുള്ള തിരക്കേറിയ ഇടമാണ്. മരം അവിടേക്ക് പോകാതെ ശാന്തമായ കിഴക്കുഭാഗമാണ് വളരാന്‍ തിരഞ്ഞെടുത്തതെന്നാണ് ഇവിടുത്തെ വിദഗ്ദര്‍ പറയുന്നത് ഭീമാകാരനായ ഈ വൃക്ഷത്തെ സംരക്ഷിക്കാന്‍ 13 ജീവനക്കാരെയാണ് ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്.
ഈ ഗ്രേറ്റ് ബന്യന്‍ ട്രീയുടെ ഉത്ഭവത്തെക്കുറിച്ചോ, എങ്ങനെ ഇവിടെ എത്തി എന്നതിനെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. എന്നാൽ 19-ാം നൂറ്റാണ്ട് മുതലുള്ള പല സഞ്ചാര കൃതികളിലും ഈ മരത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.
Share your comments