മധ്യ തെക്കൻ ജില്ലകളിൽ ഇരുപത്തിയാറാം തീയതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഈ ജില്ലകളിൽ ഇരുപത്തിയഞ്ചാം തീയതി വരെ ചാറ്റൽമഴയ്ക്കും ഇരുപത്തിയറാം തീയതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ഈ ജില്ലകളിൽ അന്തരീക്ഷം മേഘവൃതമായി കാണപ്പെട്ടും. പടിഞ്ഞാറൻ കാറ്റും കിഴക്കൻ കാറ്റും സംഗമിക്കുന്നതിന്റെ ഫലമായാണ് ഇപ്പോൾ ഒറ്റപ്പട്ടെ ഇടങ്ങളിൽ മഴ പെയ്യുന്നത്.ഇരുപത്തിയറാം തീയതിക്ക് ശേഷം വരണ്ട കാലാവസ്ഥ തുടരും.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
The Central Meteorological Department has forecast rains in the central and southern districts till the 26th. The Central Meteorological Department has issued green alerts in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki districts.
Share your comments