രാജ്യത്തുടനീളം തക്കാളി വില കുതിച്ചുയർന്നതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ, മുളകിന്റെയും ഇഞ്ചിയുടെയും വില കിലോയ്ക്ക് 400 രൂപയായി ഉയർന്നതായി അധികൃതർ പറയുന്നു. ചെന്നൈയിൽ പച്ചമുളകിന്റെ വില കിലോയ്ക്ക് 100 രൂപയായപ്പോൾ കൊൽക്കത്തയിൽ പച്ചമുളകിന്റെയും ഇഞ്ചിയുടെയും വില കിലോയ്ക്ക് 350 രൂപയിൽ എത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുളകിന്റെ വരവ് ക്രമാതീതമായി കുറഞ്ഞതാണ് വില വർധനവിന് കാരണമെന്ന് കോയമ്പേട്ടിലെ വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ പച്ചമുളകിന്റെ അളവ് വെറും 80 ടണ്ണായി കുറഞ്ഞതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ചെന്നൈയുടെ മുളകിന്റെ പ്രതിദിന ആവശ്യം ഏകദേശം 200 ടണ്ണാണ്. ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രധാനമായും മുളകിന്റെ ആവശ്യം നിറവേറ്റുന്നത്. എന്നാൽ, പച്ചമുളകിന്റെ ലഭ്യത കുറഞ്ഞതാണ്കടുത്ത വിലക്കയറ്റത്തിനും കാരണമായത്.
ആന്ധ്രാപ്രദേശിലെ കർഷകർ കഴിഞ്ഞ വിളവെടുപ്പിൽ മുളകിന് നല്ല വില ലഭിക്കാത്തതിനെ തുടർന്ന് അവർ മറ്റ് വിളകൾ ഉൽപ്പാദിപ്പിക്കുന്നതിലേക്ക് തിരിഞ്ഞു. ആന്ധ്രാപ്രദേശിലെ കർഷകർ കഴിഞ്ഞ വിളവെടുപ്പിൽ മുളകിന് നല്ല വില ലഭിക്കാത്തതിനെ തുടർന്ന് അവർ മറ്റ് വിളകൾ ഉൽപ്പാദിപ്പിക്കുന്നതിലേക്ക് തിരിഞ്ഞു. ഇതുമൂലം കോയമ്പേട് മാർക്കറ്റിലേക്ക് പ്രധാനമായും കർണാടകയിൽനിന്നാണ് പച്ചമുളക് എത്തുന്നത്. മുളകിന്റെയോ ഇഞ്ചിയുടെയും വില മാത്രമല്ല, ഗ്രീൻ പീസിന്റെ വിലയും കുടിയിട്ടുണ്ട്, ഒരു കിലോയ്ക്ക് 280 രൂപ വരെ വിലയായിട്ടുണ്ട്.
മുളകിന്റെ വില ഉയർന്നാലും, ആളുകൾ അത് വാങ്ങുന്നത് തുടരുന്നതിനാൽ മുളകിന്റെ ആവശ്യം ഉയർന്നതായി തുടരുമെന്ന് ഒരു വ്യാപാരി പറഞ്ഞു. കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഡൽഹിയിൽ തക്കാളിയുടെ ചില്ലറ വിൽപന വില കിലോയ്ക്ക് 80 രൂപ, മുംബൈ (കിലോയ്ക്ക് 48 രൂപ), കൊൽക്കത്ത (കിലോയ്ക്ക് 105 രൂപ), ചെന്നൈ (കിലോയ്ക്ക് 88 രൂപ) എന്നിങ്ങനെയാണ്. മറ്റ് പ്രധാന നഗരങ്ങളിൽ, ബെംഗളൂരുവിൽ കിലോയ്ക്ക് 54 രൂപയും ഭോപ്പാലിലും ലഖ്‌നൗവിലും കിലോയ്ക്ക് 100 രൂപയുമാണ് വില.
ബന്ധപ്പെട്ട വാർത്തകൾ: ആറ് ദിവസത്തിനകം രാജ്യത്ത് മൺസൂൺ ശക്തി പ്രാപിക്കും: IMD
Pic Courtesy: Pexels.com
Share your comments