പച്ചമുളക് വേപ്പില ഇവയിലൊക്കെയാണ് ഏറ്റവും കൂടുതൽ വിഷം ചേർത്ത് വില്പനയ്‌ക്കെത്തുന്നത്. അതുകൊണ്ടാണല്ലോ ഇപ്പൊ ഏതൊരു ചടങ്ങിലും സമ്മാനമായി വേപ്പിൻ തൈ പോലുള്ള " കിട്ടാക്കനി" കൾ നൽകുന്നതും. അതൊരു സൂചനയാണ്. നാളെ നാം ഭക്ഷിക്കുന്ന എന്തിലും യഥേഷ്ടം ഇടാറുള്ള വേപ്പില പച്ചമുളക് പോലുള്ളവ വിഷം ചേരാതെ കിട്ടില്ല എന്ന സ്ഥിതിക്ക് അറുതി വരുത്തുക. വീടിന്റെ അടുക്കളഭാഗത്തു യഥേഷ്ടം കണ്ടിരുന്ന വേപ്പിലയും മുളകുചെടിയും ഇന്ന് മിക്ക വീട്ടിലും ഇല്ലാതെയും ആയി. അതിനൊരു അറുതി വരുത്തുക എന്ന ഉദ്ദേശത്തോടെ മാരാരിക്കുളം ഗ്രാമ പഞ്ചായത്തിൽ നിഷാദ് പച്ചമുളക് കൃഷി ചെയ്തിരിക്കുന്നു.
ഇതാണ് മാരാരിക്കുളത്തെ യുവകര്‍ഷകനായ നിഷാദിന്റെ പച്ചമുളക് തോട്ടം.പൗരാണിക ഭാരതീയ ജൈവകൃഷി സബ്രദായമായ വൃക്ഷായുര്‍വ്വേദ കൃഷി രീതി പിന്‍തുടരുന്ന കര്‍ഷകനാണ് നിഷാദ്.വ്യക്ഷായുര്‍വ്വേദ വിധി പ്രകാരം തയ്യാറാക്കിയ ഖുനാബ് ജല്‍ എന്ന ജീവാണു വാണ് നിഷാദിന് വിജയം നേടി കൊടുത്തത്. ദിനപ്രതി നൂറ് കിലോ പച്ചമുളകാണ് വിളവെടുപ്പ്.മാരാരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി പ്രിയേഷ്‌കുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മാരാരിക്കുളം പച്ചമുളക് ഗ്രാമം പദ്ധതിയുടെ വിജയം.
പച്ചമുളകും വേപ്പിലയും മറ്റു പച്ചക്കറികളുമെല്ലാം നിഷാദിന്റെ കൃഷിയിടത്തിൽ സമൃദ്ധമാണ്. ഓരോന്നിന്റെയും വിളവെടുപ്പിനു ശേഷം മറ്റൊന്ന് എന്ന രീതിയിൽ കൃത്യമായി കൃഷിചെയ്യുന്നു നിഷാദ് എന്ന കർഷകൻ.20 ഏക്കർ ഇൽ ആണ് നിഷാദ് വേപ്പില കൃഷി ചെയ്യുന്നത്. സോഷ്യൽ മീഡിയ പലപ്പോഴും നിഷാദിനെപ്പോലുള്ള കർഷകരെ സഹായിക്കുന്നു പച്ചക്കറി വില്പനയ്ക്കും ഒപ്പം കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഇവർ എഫ് ബി യിലൂടെയും മറ്റും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. പച്ചമുളക് കിട്ടാനും കൃത്യത കൃഷി രീതിയും പഠിക്കാനും നിഷാദിനെ വിളിക്കാം.ജൈവ വിപണന കേന്ദ്രത്തില്‍ വില്‍ക്കുന്നതിനേക്കാള്‍ 20 ശതമാനം വിലക്കുറവാണ് നിഷാദിന്റെ ഓഫര്‍ phone 9846335888 ....7907872837
Bainda Kb
Alapuzha
Share your comments