സമസ്തമേഖലകളിലും 'ഹരിത വിപ്ലവം' നടപ്പാക്കാൻ ഉദ്ദേശിച്ചുകൊണ്ട് ദുബായ് ഭരണകൂടം ആരംഭിച്ച ഗ്രീൻദുബായ് പദ്ധതികളുടെ ഭാഗമായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) സൗരോർജം പ്രോത്സാഹിപ്പിക്കുന്ന ഷംസ് ദുബായ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നു.കെട്ടിടങ്ങൾക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് ദീവയുടെ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ഇതുവരെയായി 1145 കെട്ടിടങ്ങളിൽ ഇത് നടപ്പാക്കിക്കഴിഞ്ഞു. 50 മെഗാവാട്ട് വൈദ്യുതിയാണ് ഇതുവഴി ഉത്പാദിപ്പിക്കുന്നത്.
വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സ്റ്റേഷനുകളും ഗ്രീൻ ദുബായ് പദ്ധതിയുടെ ഭാഗമായി 100 ചാർജിങ് സ്റ്റേഷനുകൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ഈ വർഷം അവസാനത്തോടെ സ്റ്റേഷനുകളുടെ എണ്ണം 200 ആയി ഉയർത്തും.
വെള്ളത്തിൻ്റെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നതാണ് അടുത്ത പദ്ധതി. വെള്ളത്തിൻ്റെ പൈപ്പുകളിൽ എവിടെയെങ്കിലും ചോർച്ചയുണ്ടെങ്കിലോ ഉപയോഗം പതിവിലുമധികം കൂടുന്നുണ്ടെങ്കിലോ ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുന്ന സംവിധാനമാണ് ഇതിൻ്റെ പ്രത്യേകത. 2030-ഓടെ ജല-വൈദ്യുതി ഉപഭോഗം മുപ്പതുശതമാനംവരെ കുറയ്ക്കുകയാണ് ലക്ഷ്യം. പരിസ്ഥിതിക്ക് കോട്ടംതട്ടാതെ ശുദ്ധസ്രോതസ്സുകളിൽനിന്ന് ഊർജമുത്പാദിപ്പിക്കുകയും സുസ്ഥിര വികസനപദ്ധതികളുടെ നയമാണ്.
Share your comments