ഓണ്‍ലൈന്‍ വഴിയുള്ള ഭക്ഷണവിതരണത്തിന് ഹരിതചട്ടം പാലിക്കാന്‍ നഗരസഭയുടെ നിര്‍ദേശം. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ‌്തു കഴിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ തിരുവനന്തപുരം നഗരത്തിൽ പ്ലാസ‌്റ്റിക‌് മാലിന്യത്തിന്റെ അളവും വർധിക്കുന്നതായി നഗരസഭകണ്ടെത്തിയിരുന്നു . ഇതിനെതിരെ വ്യാപാരികളെയും ഓൺലൈൻ ഏജൻസികളെയും ബോധവൽക്കരിക്കുന്നതിന‌് നഗരസഭ യോഗം വിളിച്ചു ചേർത്തിരുന്നു.
സ്റ്റീല്‍ പാത്രങ്ങളില്‍ കൊണ്ടുപോയി വിളമ്പി നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് കോര്‍പ്പറേഷന്‍ പ്രധാനമായും മുന്നോട്ട് വച്ച നിര്‍ദേശം..ഇത് പ്രോത്സാഹിപ്പിക്കുന്നതിന് സാധാരണ നിരക്ക് മാത്രം ഈടാക്കണം. പൊതിഞ്ഞ് വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ആരോഗ്യപരവും പരിസ്ഥിതി സൗഹാര്‍ദപരവുമായ പാത്രങ്ങളും സാധനങ്ങളും ഉപയോഗിക്കണം. പാള, കരിമ്പിന്‍ ചണ്ടി തുടങ്ങിയവ കൊണ്ടുള്ള പാത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.ഇവ ലഭിക്കുന്നതിനുള്ള സൗകര്യം നഗരസഭ ഏര്‍പ്പാടാക്കും. വാഴയിലയില്‍ പൊതിഞ്ഞു നല്‍കുന്നവര്‍ക്ക് അത് തുടരാം.പ്ലാസ്റ്റിക്കും പുനരുപയോഗിക്കാനാവാത്തതുമായ പാത്രങ്ങള്‍ ഒഴിവാക്കണം. പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കി തുണി സഞ്ചിയില്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ശ്രദ്ധിക്കണം .ഈ രീതി ആവശ്യപ്പെടുന്നവരില്‍ നിന്നും കൂടുതല്‍ തുക ഈടാക്കാണമെന്നും കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഈ നിർദ്ദേശങ്ങളിൽ നിരവധി പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളും അറിയിച്ചു.പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം തുണിസഞ്ചികളിലേക്ക് മാറുന്നതിന് തയ്യാറാണെന്ന് ഹേട്ടലുടമകളും അറിയിച്ചു. ഹോട്ടലുകളില്‍ നിന്ന് പ്രകൃതി സൗഹൃദമായ പൊതികളില്‍ ഭക്ഷണം നല്‍കിയാല്‍ വിതരണം നടത്തുന്നതിനോട് സഹകരിക്കുമെന്ന് ഓണ്‍ലൈന്‍ സേവനദാതാക്കളും വ്യക്തമാക്കി.
Share your comments