News

രാജ്യത്തെ ആദ്യത്തെ തേയില കർഷക ഉല്പാപാദക കമ്പനിയിൽ ഗ്രീൻ ടീ ഉല്പാദനം തുടങ്ങി.

ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ  ഓ​ഹ​രി ഉ​ട​മ​ക​ളാ​യി രൂപീകരിച്ച നബാർഡിന് കീഴിലുള്ള രാജ്യത്തെ ആദ്യത്തെ    ഉല്പാദക കമ്പനിയായ   വ​യ​നാ​ട് ഗ്രീ​ൻ ടീ ​പ്രൊ​ഡ്യു​സ​ർ ക​മ്പനി ബ​ത്തേ​രി താ​ലൂ​ക്കി​ലെ  നെന്മേനി പഞ്ചായത്തിലെ ക​ര​ടി​പ്പാ​റ​യി​ൽ സ്ഥാ​പി​ച്ച ഫാ​ക്ട​റി​യി​ൽ വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ തേ​യി​ല​പ്പൊ​ടി ഉ​ത്പാ​ദ​നം തുടങ്ങി. നബാർഡ് വയനാട് മാനേജർ ജിഷ വടക്കും പറമ്പിൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. എ​ട്ട് മ​ണി​ക്കൂ​റി​ൽ 1,200 കി​ലോ​ഗ്രാം പ​ച്ച​ത്തേ​യി​ല സം​സ്ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ് ഫാ​ക്ട​റിയെന്ന് ടീ മേക്കർ ദേവദാസ് പറഞ്ഞു. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തേ​യി​ല​പ്പൊ​ടി വേഗ്രീ​ൻ ടീ ​എ​ന്ന ബ്രാ​ൻ​ഡ് നാ​മ​ത്തി​ൽ കി​ലോ​ഗ്രാ​മി​നു 450 രൂ​പ നി​ര​ക്കി​ലാ​ണ് വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക്കു​ക.

ബ​ത്തേ​രി താ​ലൂ​ക്കി​ലെ നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ലു​ള്ള ക​ര​ടി​പ്പാ​റ​യി​ലും വൈ​ത്തി​രി താ​ലൂ​ക്കി​ലെ മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലു​ള്ള വ​ട്ട​ച്ചോ​ല​യി​ലു​മു​ള്ള ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക സം​ഘാം​ഗ​ങ്ങ​ൾ രൂ​പീ​ക​രി​ച്ച​താ​ണ്  വയനാട്  ഗ്രീ​ൻ ടീ ​പ്രൊ​ഡ്യൂ​സ​ർ ക​മ്പനി. മൈ​ക്രോ ഫാ​ക്ട​റി​ക​ൾ​ക്ക് ടീ ​ബോ​ർ​ഡ് ലൈ​സ​ൻ​സ് ന​ൽ​കി​ത്തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​മാ​ണ് ക​ർ​ഷ​ക​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തേ വ​ൻ​കി​ട ഫാ​ക്ട​റി​ക​ൾ​ക്കു മാ​ത്ര​മാ​ണ് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 167 ഓ​ഹ​രി​യു​ട​മ​ക​ളാ​ണ് ക​മ്പനിയിലുള്ളത്. ക​ര​ടി​പ്പാ​റ​യി​ൽ ​വാ​ങ്ങി​യ 30.5 സെ​ന്‍റ് സ്ഥ​ല​ത്ത് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ഫാ​ക്ട​റി നി​ർ​മി​ച്ച​ത്. ഇ​തി​ൽ 45.8 ല​ക്ഷം രൂ​പ ന​ബാ​ർ​ഡ് വാ​യ്പ​യാ​ണ്.

ക​ര​ടി​പ്പാ​റ, വ​ട്ട​ച്ചോ​ല സം​ഘാം​ഗ​ങ്ങ​ളു​ടേ​താ​യി ഏ​ക​ദേ​ശം 500 ഏ​ക്ക​റി​ൽ തേ​യി​ല​കൃ​ഷി​യു​ണ്ട്. സീ​സ​ണി​ൽ ഏ​ക​ദേ​ശം 4,500 കി​ലോ പ​ച്ച​ത്തേ​യി​ല​യാ​ണ് പ്ര​തി​ദി​ന ഉ​ത്പാ​നം. ഫാ​ക്ട​റി​യി​ൽ ഒൗ​ഷ​ധ ഗുണ​മു​ള്ള ഗ്രീ​ൻ ടീ ​മാ​ത്രം ഉ​ത്പാ​ദി​പ്പി​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നു​മാ​ണ് ക​മ്പനി തീ​രു​മാ​നം. തേ​യി​ല​ച്ചെ​ടി​ക​ളി​ൽ​നി​ന്നു 7-10 ദി​വ​സം ഇ​ട​വി​ട്ട് നു​ള്ളു​ന്ന കൊ​ളു​ന്താ​ണ് ഗ്രീ​ൻ ടീക്കായി സം​സ്ക​രി​ക്കു​ന്ന​ത്. 1000 കി​ലോ ച​പ്പി​ൽ​നി​ന്നു 240 കി​ലോ പൊ​ടി​യു​ണ്ടാ​ക്കാ​ൻ ക​ഴി​യും.


green tea


ക​മ്പനിയുടെ ഓ​ഹ​രി​യു​ട​മ​ക​ളി​ൽ 40 പേ​ർ ജൈ​വ​രീ​തി​യി​ലാ​ണ് തേ​യി​ല​ക്കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​വ​ർ​ക്കും മ​റ്റു ക​ർ​ഷ​ക​ർ​ക്കും അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യു​ടെ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഓ​ർ​ഗാ​നി​ക് ഗ്രീ​ൻ ടീ ​ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​പ​ണി​ക​ളി​ൽ ല​ഭ്യ​മാ​ക്കാ​നാ​ണ് പ​ദ്ധ​തി. നി​ല​വി​ൽ കൊ​ളു​ന്ത് കി​ലോ​ഗ്രാ​മി​നു 25 രൂ​പ നി​ര​ക്കി​ലാ​ണ് ഓ​ഹ​രി​യു​ട​മ​ക​ളാ​യ ക​ർ​ഷ​ക​രി​ൽ​നി​ന്നു ക​ന്പ​നി ശേ​ഖ​രി​ക്കു​ന്ന​ത്. മ​റ്റു ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്ന വി​ല​യു​ടെ ഇ​ര​ട്ടി​യോ​ളം വ​രു​മി​ത്. പ​ച്ച​ത്തേ​യി​ല​യു​ടെ വി​ല​യ്ക്കു പു​റ​മേ ബോ​ണ​സ്, ഡി​വി​ഡ​ന്‍റ് എ​ന്നി​വ​യും ഓ​ഹ​രി​യു​ട​മ​ക​ൾ​ക്ക് ല​ഭി​ക്കും. അ​ര ഏ​ക്ക​ർ മു​ത​ൽ ര​ണ്ട് ഏ​ക്ക​ർ വ​രെ തേ​യി​ല​ക്കൃ​ഷി​യു​ള്ള​വ​രാ​ണ് ഓ​ഹ​രി​യു​ട​മ​ക​ൾ. പാ​ർ​ട്ട് ടൈം ​ടീ മേ​ക്ക​റും നാ​ല് തൊ​ഴി​ലാ​ളി​ക​ളും ഒ​ന്നു വീ​തം സൂ​പ്പ​ർ​വൈ​സ​റും അ​ക്കൗ​ണ്ട​ന്‍റു​മാ​ണ് നി​ല​വി​ൽ ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്.

ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി രൂ​പീ​ക​രി​ച്ച​താ​ണ് വ​യ​നാ​ട് ഗ്രീ​ൻ ടീ ​പ്രൊ​ഡ്യു​സ​ർ ക​മ്പനി. 2017 ഡി​സം​ബ​ർ ഏ​ഴി​നു ഉ​ദ്ഘാ​ട​നം ചെ​യ്ത ഫാ​ക്ട​റി​യി​ൽ -​ ലൈസൻസുകൾ ലഭിക്കാൻ വൈകിയതിനാലാണ്  വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​നു​ള്ള ഉ​ത്പാ​ദ​നം വൈ​കി​യ​തെന്ന് കമ്പനി ഡയറക്ടർമാരായ കെ.സി. കൃഷ്ണദാസ്, ടി. പക്കുഞ്ഞി എന്നിവർ പറഞ്ഞു. നബാർഡിന് കീഴിൽ വയനാട്ടിലുള്ള 13 ഉപ്പാദക കമ്പനികളിൽ ആദ്യത്തേതാണ് വയനാട് ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox