കല്‍പ്പറ്റ: ഇന്ത്യയില്‍ ആദ്യമായി ചെറുകിട തേയില കര്‍ഷക കൂട്ടായ്മയില്‍ നബാര്‍ഡിന് കീഴില്‍ രൂപീകരിച്ച കാര്‍ഷികോല്‍പ്പാദക കമ്പനിയുടെ തേയില ഫാക്ടറി നിലവില്‍ വന്നു. ഫാക്ടറിയുടെ ഉദ്ഘാടനം എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍നിര്‍വഹിച്ചു. ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ പി. കുഞ്ഞുഹനീഫ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.എല്‍.എ. സി.കെ. ശശിന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വി. ഉഷാകുമാരി ഗ്രീന്‍ ടീ വിതരണം ഉദ്ഘാടനം ചെയ്തു .
കരടിപ്പാറ ചെറുകിട തേയിലകര്‍ഷക സംഘവും, വട്ടചോല കര്‍ഷകശ്രീ ചെറുകിട തേയിലകര്‍ഷക സംഘവും സംയുക്തമായാണ് വയനാട് ഗ്രീന്‍ ടീ പ്രൊഡ്യുസര്‍ കമ്പനി രൂപികരിച്ചത്. നബാര്‍ഡിന്റെയും ജില്ലാവ്യവസായ കേന്ദ്രത്തിന്റെയും ടീ ബോര്‍ഡിന്റെയും സഹായത്തോടെയാണ് നെന്മേനി ഗ്രാമപഞ്ചായത്തിലെ കരടിപ്പാറയില്‍ തേയില ഫാക്ടറിയുടെ പണി പൂര്‍ത്തീകരിച്ചത്. കര്‍ഷകര്‍ക്ക് പച്ചതേയിലയ്ക്ക് മാന്യമായ വില ലഭ്യമാക്കുക, ഉപഭോക്താവിനു മേന്മയുള്ള ഉല്‍പ്പന്നം ലഭ്യമാക്കുക എന്നിവയാണ് കമ്പനിയുടെ ലക്ഷ്യങ്ങള്‍. നിലവില്‍ വന്‍കിട കമ്പനികള്‍ മാത്രമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ക്ക് വന്‍കിട കമ്പനികള്‍ നിശ്ചയിക്കുന്ന തുച്ഛമായ വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതുകാരണം പല ചെറുകിട തേയില കര്‍ഷകരും തേയിലകൃഷി ഉപേക്ഷിക്കുന അവസ്ഥയിലാണ്.
പരിപാടിയില്‍ ജനറല്‍ മാനേജര്‍ കെ.എസ്.എം. ലക്ഷ്മി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ആര്‍. കരപ്പന്‍, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡണ്ട് ഷഹര്‍ബാരന്‍ സൈതലവി, വാര്‍ഡ് മെമ്പര്‍ പി.എം. റഫീക്ക്, ടീ ബോര്‍ഡ് അസി. ഡയറക്ടര്‍ രമേശ്, മെമ്പര്‍ കെ.കെ. മനോജകുമാര്‍, നബാര്‍ഡ് എ.ജി.എം എന്‍.എസ്. സജികുമാര്‍, ഉപജില്ല വ്യവസായ ഓഫീസര്‍ കെ.രാധാകൃഷ്ണന്‍, ടീ മേക്കെര്‍ ദേവോദാസ്, പാണ്ട്യന്‍ എഞ്ചിനിയറിംഗ് ഓണര്‍ പാണ്ട്യന്‍ എന്നിവര്‍ സംസാരിച്ചു. കമ്പനി സി.ഇ.ഒ.ജോസ് സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വട്ടച്ചോല സംഘം പ്രസിഡണ്ട് കബീര്‍ നന്ദി പറഞ്ഞു.
നബാർഡ് ഉൽപാദക കമ്പനിക്ക് കീഴിൽ ഗ്രീൻ ടീ ഫാക്ടറി പ്രവർത്തനമാരംഭിച്ചു
കല്‍പ്പറ്റ: ഇന്ത്യയില്‍ ആദ്യമായി ചെറുകിട തേയില കര്‍ഷക കൂട്ടായ്മയില്‍ നബാര്‍ഡിന് കീഴില്‍ രൂപീകരിച്ച കാര്‍ഷികോല്‍പ്പാദക കമ്പനിയുടെ തേയില ഫാക്ടറി നിലവില്‍ വന്നു. ഫാക്ടറിയുടെ ഉദ്ഘാടനം എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍നിര്‍വഹിച്ചു
Share your comments