ജലം ഒട്ടും പാഴാക്കാതെയുള്ള കൃഷി രീതിയായ തിരിനന പ്രോത്സാഹിപ്പിക്കാനായി വെളളനാട് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച 'ഗ്രോബാഗ് തിരിനന' പദ്ധതി വിജയകരം. 19 ലക്ഷം രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച് ആരംഭിച്ച പദ്ധതിയില്‍ ബ്ലോക്കിന് കീഴിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, ആശുപത്രികള്‍, പോലീസ് സ്റ്റേഷന്‍, ട്രഷറി, ഉള്‍പ്പടെയുള്ള മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രോബാഗ് വയ്ക്കാന്‍ 8,000 രൂപയാണ് ഓരോ സ്ഥാപനങ്ങള്‍ക്കും മുതല്‍ മുടക്ക് വേണ്ടി വന്നത്. ഇതില്‍ 6,000 രൂപ പഞ്ചായത്ത് സബ്‌സിഡിയായി നല്‍കി.
പദ്ധതി പ്രകാരം പച്ചക്കറി ചെടികളോടു കൂടിയ ഗ്രോബാഗുകള്‍, തിരി നനയ്ക്ക് ആവശ്യമായ തിരി, പി.വി.സി. പൈപ്പ് എന്നിവ ഉള്‍പ്പെട്ട യൂണിറ്റ് ഒന്നിന് ഉപഭോക്താവിന് 2000 രൂപയാണ് ചെലവ് വരുന്നത്. ഓരോ ഗോബാഗിന് മുകളിലും പി.വി.സി. പൈപ്പ് ഘടിപ്പിച്ച് അതിലൂടെ തിരി ബാഗിലേക്ക് ഇറക്കും. പൈപ്പിലേക്ക് ഒഴിക്കുന്ന വെള്ളം തിരിയിലൂടെ തുള്ളി തുള്ളിയായി ഓരോ ബാഗിലുമെത്തും. ഇതിലൂടെ ദിവസം മുഴുവന്‍ ചെടികള്‍ക്ക് വെള്ളം ലഭിക്കുന്നതിനൊപ്പം ധാരാളം ജലവും സമയവും ലാഭിക്കാനാകും.
'ഗ്രോബാഗ് തിരിനന'യില്‍ നൂറുമേനി കൊയ്ത് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്
ജലം ഒട്ടും പാഴാക്കാതെയുള്ള കൃഷി രീതിയായ തിരിനന പ്രോത്സാഹിപ്പിക്കാനായി വെളളനാട് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച 'ഗ്രോബാഗ് തിരിനന' പദ്ധതി വിജയകരം
Share your comments