<
  1. News

ഗൃഹജ്യോതി: 200 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതിയുമായി കർണാടക സർക്കാർ

കർണാടകയിലെ എല്ലാ വീടുകളിലേക്കും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന 'ഗൃഹജ്യോതി' പദ്ധതിയുടെ രജിസ്ട്രേഷന്റെ ആദ്യ ദിനമായ ഞായറാഴ്ച, വൈകീട്ട് 6 മണി വരെ 55,000 രജിസ്ട്രേഷൻ വരെ നടന്നതായി കർണാടക വൈദ്യുതി വകുപ്പ് അറിയിച്ചു.

Raveena M Prakash
Gruha Jyothi:  Karnataka Govt offers 200 Unit Free Electricity for House hold  Purpose
Gruha Jyothi: Karnataka Govt offers 200 Unit Free Electricity for House hold Purpose

കർണാടകയിലെ എല്ലാ വീടുകളിലേക്കും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന 'ഗൃഹജ്യോതി' പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കർണാടക സർക്കാർ. ഗൃഹജ്യോതി പദ്ധതിയുടെ രജിസ്ട്രേഷന്റെ ആദ്യ ദിനമായ ഞായറാഴ്ച, വൈകീട്ട് 6 മണി വരെ 55,000 രജിസ്ട്രേഷൻ വരെ നടന്നതായി കർണാടക വൈദ്യുതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ ഭരിക്കുന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് 'ഗൃഹജ്യോതി' പദ്ധതി. 

ഈ സ്‌കീമിനായുള്ള രജിസ്‌ട്രേഷൻ സേവന സിന്ധു സർക്കാർ പോർട്ടലിൽ പേജിന് (https:evasindhugs.karnataka.gov.in) എന്ന വെബ്‌സൈറ്റിന് കീഴിലാണ് ചെയ്യുന്നത്. ഇ-ഗവേണൻസ് വകുപ്പ് രജിസ്ട്രേഷൻ പ്രക്രിയ വളരെ ലളിതമാണെന്നും, ഉപഭോക്താക്കൾ വൈദ്യുതി ബില്ലിന്റെ ഉപഭോക്തൃ ഐഡി, അവരുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകണമെന്നും കർണാടക വൈദ്യതി വകുപ്പിന്റെ ഓദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാനത്തുടനീളമുള്ള കർണാടക വൺ, ഗ്രാമ വൺ, ബെംഗളൂരു വൺ കേന്ദ്രങ്ങളിൽ ഒരേസമയം രജിസ്ട്രേഷൻ ആരംഭിച്ചതായി കർണാടക വൈദ്യുതി വകുപ്പ് അറിയിച്ചു. ഈ സ്‌കീമിൽ രജിസ്റ്റർ ചെയ്യാൻ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. 

ഗൃഹജ്യോതി സ്കീമിൽ രജിസ്റ്റർ ചെയ്യുന്നതിന് മറ്റ് രേഖകളോന്നും ആവശ്യമില്ലെന്നും, ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം മൊബൈൽ ഫോണോ ലാപ്ടോപ്പോ അതല്ലെങ്കിൽ ഇന്റർനെറ്റ് കഫേയോ ഉപയോഗിച്ച് ഇതിൽ രജിസ്റ്റർ ചെയ്യാമെന്ന് വകുപ്പ് വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് അടുത്തുള്ള വൈദ്യുതി ഓഫീസിനെ സമീപിക്കുകയോ 24x7 ഹെൽപ്പ് ലൈൻ നമ്പറായ 1912-ൽ വിളിക്കുകയോ ചെയ്യാമെന്ന് വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: Cyclone Biparjoy: നാശം വിതച്ച് ചുഴലിക്കാറ്റ്, ജാഗ്രത തുടരണമെന്ന് അറിയിച്ച് IMD

Pic Courtesy: Pexels.com 

English Summary: Gruha Jyothi: Karnataka Govt offers 200 Unit Free Electricity for House hold Purpose

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds